Court Order | പാകിസ്താൻ നിർമിത 'റൂഹ് അഫ്സ' ഇനി ഇൻഡ്യയിൽ ലഭിക്കില്ലേ? ജനപ്രിയ സർബത്ത് ബ്രാൻഡിനെ കുറിച്ചുള്ള നിർണായക കോടതി വിധി ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തും പുറത്തും ജനപ്രിയ ബ്രാൻഡാണ് 'റൂഹ് അഫ്സ'. വർഷങ്ങൾക്ക് മുമ്പ് തന്നെ തുടർന്നുവരുന്ന ഈ ശീതളപാനീയത്തോടുള്ള ആവേശം ഇന്നും മായാതെ കിടക്കുന്നു. സർബത്തുകളിൽ വേറിട്ട്​ നിൽക്കുന്ന​ ‘റൂഹ്​ അഫ്​സ’ നോമ്പ് തുറയിൽ പകരക്കാരനില്ലാത്ത വിഭവമാണ്.
             
Court Order | പാകിസ്താൻ നിർമിത 'റൂഹ് അഫ്സ' ഇനി ഇൻഡ്യയിൽ ലഭിക്കില്ലേ? ജനപ്രിയ സർബത്ത് ബ്രാൻഡിനെ കുറിച്ചുള്ള നിർണായക കോടതി വിധി ഇങ്ങനെ

റൂഹ് അഫ്സ ഇൻഡ്യയിലെ ഹംദർദ് കംപനിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡാണ്. അതിനിടെ പാകിസ്താനിൽ നിർമിച്ച സർബത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ 'റൂഹ് അഫ്‌സ' എന്ന പേരിൽ വിൽക്കുന്നതായി വിവരം പുറത്ത് വന്നിരുന്നു. ഇതോടെ ‘റൂഹ് അഫ്‌സ’ എന്ന ബ്രാൻഡിൽ പാകിസ്‌താനിൽ നിർമിക്കുന്ന സർബത്ത് വിൽക്കുന്നതിൽ നിന്ന്‌ ഡെൽഹി ഹൈക്കോടതി ആമസോണിനെ വിലക്കിയിരിക്കുകയാണ് ഇപ്പോൾ.

പാകിസ്താനിലെ സർബത്ത് കംപനിയുടെ അതേ ബ്രാൻഡ് ഇൻഡ്യയിൽ വിൽക്കുന്നുവെന്ന ഹംദർദിൻ്റെ പരാതിയെ തുടർന്നാണ് കോടതിയുടെ തീരുമാനം. ഗോൾഡൻ ലീഫ് എന്ന കംപനി തങ്ങളുടെ ഉൽപ്പന്നങ്ങൾ ആമസോണിൽ 'റൂഹ് അഫ്സ' എന്ന വ്യാപാരമുദ്രയിൽ വിൽക്കുന്നുണ്ടെന്ന് എന്നായിരുന്നു പരാതി. തുടർന്ന് 1907-ൽ 'റൂഹ് അഫ്സ' എന്ന ചിഹ്നം സ്വീകരിച്ച ഹംദർദിന് അനുകൂലമായി ഹൈകോടതി വിധിച്ചു.

Keywords: Amazon to not sell Pak-made sherbets with ‘Rooh Afza’ name: Delhi High Court, National,New Delhi,News,Top-Headlines,Latest-News,Pakistan,Court Order.
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia