അംബാനി സഹോദരന്‍മാര്‍ ഉള്‍പെടെയുള്ള കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത്

 


ഡെല്‍ഹി: (www.kvartha.com 09/02/2015) അംബാനി സഹോദരന്‍മാര്‍ അടക്കമുള്ള കോടീശ്വരന്‍മാര്‍ക്ക് വിദേശത്തെ എച്ച്. എസ്.ബി.സി ബാങ്കിലുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. അംബാനി സഹോദരങ്ങള്‍ക്ക് പ്രസ്തുത ബാങ്കില്‍ മാത്രമായി 184 കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ  വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.  2011 ല്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 628 പേരുകളുടെ ലിസ്റ്റ് സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ അംബാനി സഹോദരങ്ങള്‍ ഉള്‍പെടെയുള്ളവരുടെ പേരുകള്‍  ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 1195 അക്കൗണ്ടുകളിലുള്ള പണത്തിന്റെ ഉറവിടമാണ് പുറത്തായിരിക്കുന്നത്.

ഫ്രഞ്ച് അധികൃതര്‍ നല്‍കിയ പട്ടികയേക്കാള്‍ ഇരട്ടി പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കള്ളപ്പണം പുറത്തുകൊണ്ടു വരാന്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മുകേഷ് അംബാനി,  അനില്‍ അംബാനി, ആനന്ദ് ചന്ദ് ബര്‍മന്‍, രാജന്‍ നന്ദ,  യശോവര്‍ധന്‍ ബിര്‍ള,  ചന്ദ്രു ലക്ഷ്മണ്‍  രഹേജ,  ദത്താരാജ് സാല്‍ഗോക്കര്‍ തുടങ്ങിയവരാണ് കള്ളപ്പണക്കാരുടെ ലിസ്റ്റില്‍ ഉല്‍പെട്ടിട്ടുള്ളത്.  എണ്‍പത്തിനാലുകാരിയായ മലയാളി വനിതയുടെ പേരും കള്ളപ്പണ നിക്ഷപകരുടെ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ കണ്ണൂര്‍ സ്വദേശിനിയാണെന്നാണ് വിവരം.  ആനി മേനക്കാട് എന്ന പേരില്‍ ഒരു ലക്ഷം ഡോളറാണ് ദുബൈയില്‍ നിന്നും ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്‌റ്റെനോ ഗ്രാഫര്‍ എന്നാണ് ഇവര്‍ തൊഴിലിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയ ബന്ധമുള്ളവരുടെ പേരുകളും ഇന്ത്യന്‍ എക്‌സ്പ്രസ് വെളിപ്പെടുത്തുന്നുണ്ട്. പ്രിനീത് കൗര്‍,  മുന്‍ കോണ്‍ഗ്രസ് എം. പി.  അനു ടണ്ടന്‍,  മുന്‍ മഹാരാഷ്ട്ര  മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നിലേഷ് റാണെ, പരേതനായ കോണ്‍ഗ്രസ് മന്ത്രി വസന്ത് സാഠേ, ബാല്‍ താക്കറെയുടെ മരുമകള്‍  സ്മിത താക്കറെ തുടങ്ങിയവരുടെ  പേരുകളും കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകളില്‍ വെബ്‌സൈറ്റ് ഉള്‍പെടുത്തിയിട്ടുണ്ട്. 386 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച  ലണ്ടന്‍ ആസ്ഥാനമാക്കി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത സ്വരാജ് പോളാണ് കള്ളപ്പണ നിക്ഷേപത്തുകയില്‍ മുന്‍പന്തിയിലുള്ളത്.

2012ല്‍  അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗസ്റ്റ് കറപ്ഷന്‍ എന്ന സംഘടനയാണ് കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിട്ടത്. ഇതോടെ  സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി എത്തുകയും  സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് പേരുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

അംബാനി സഹോദരന്‍മാര്‍ ഉള്‍പെടെയുള്ള കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത്പലതരത്തിലുള്ള നിബന്ധനകളും വ്യവസ്ഥകളും പറഞ്ഞ്  ഒഴിഞ്ഞു മാറാനാണ് സര്‍ക്കാര്‍
ശ്രമിച്ചത്. 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന അജണ്ടയായിരുന്നു വിദേശത്ത് നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന്.

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍  അധികാരത്തില്‍ വന്നാല്‍ നൂറു ദിവസത്തിനകം പേരുകള്‍ പുറത്തുകൊണ്ടുവരുമെന്നായിരുന്നു  പ്രഖ്യാപനം. സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രം ചിലരുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഉദുമ കണ്ണംകുളത്ത് ജമാഅത്ത് സെക്രട്ടറിയുടെ വീടിന് നേരെ അക്രമണം; സ്‌കൂട്ടർ കേടുവരുത്തി

Keywords:   Ambanis are most prominent names on list of Swiss account holders revealed in Express investigation, New Delhi, BJP, Election, Narendra Modi, London, Supreme Court of India, Website, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia