Ambati Rayudu | വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 9-ാം ദിവസം പാര്‍ടി വിട്ട് മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം അമ്പാട്ടി റായുഡു; തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഒന്നിനുപിറകെ ഒന്നായി സിറ്റിങ് എം എല്‍ എമാരും പ്രമുഖ നേതാക്കളും പാര്‍ടി വിടുന്നത് വലിയ തലവേദനയായിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക്

 


വിജയവാഡ: (KVARTHA) വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒമ്പതാം ദിവസം പാര്‍ടി വിട്ട് മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം അമ്പാട്ടി റായുഡു. രായദുര്‍ഗം എം എല്‍ എ കപു രാമചന്ദ്ര റെഡ്ഡി വെള്ളിയാഴ്ച രാവിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് റായുഡുവിന്റെ തീരുമാനവും പുറത്തുവരുന്നത്.

Ambati Rayudu | വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 9-ാം ദിവസം പാര്‍ടി വിട്ട് മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം അമ്പാട്ടി റായുഡു; തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഒന്നിനുപിറകെ ഒന്നായി സിറ്റിങ് എം എല്‍ എമാരും പ്രമുഖ നേതാക്കളും പാര്‍ടി വിടുന്നത് വലിയ തലവേദനയായിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക്

എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് തത്ക്കാലം വിട്ടുനില്‍ക്കുകയാണെന്ന് മാത്രമാണ് വിഷയത്തില്‍ റായുഡുവിന്റെ വിശദീകരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് റായുഡു പാര്‍ടി അംഗത്വം സ്വീകരിച്ചത്.

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ടികറ്റ് നിഷേധിച്ച് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു രാമചന്ദ്ര റെഡ്ഡി പാര്‍ടി വിട്ടത്. ജഗനെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കഴുത്തറപ്പന്‍ സമീപനമാണ് ജഗന്റേതെന്നും ആരോപിച്ച റെഡ്ഡി, അടുത്ത തിരഞ്ഞെടുപ്പില്‍ രായദുര്‍ഗം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും വ്യക്തമാക്കി. കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ പ്രബലരായ ബോയ സമുദായത്തില്‍പ്പെട്ടയാളാണ് അദ്ദേഹം.

മംഗളഗിരി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ അല്ല രാമകൃഷ്ണ റെഡ്ഡിയും അനുയായികളും ഡിസംബറില്‍ പാര്‍ടിയില്‍ നിന്ന് രാജിവച്ചിരുന്നു. പാര്‍ടിയെ സംബന്ധിച്ചിടത്തോളം തലസ്ഥാനമായ അമരാവതിയില്‍ വലിയ തിരിച്ചടിയായിരുന്നു രാജി.

ഇക്കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഒന്നിനുപിറകെ ഒന്നായി സിറ്റിങ് എം എല്‍ എമാരും പ്രമുഖ നേതാക്കളും പാര്‍ടി വിടുന്നത് വലിയ തലവേദനയായിരിക്കുകയാണ് വൈ എസ് ആര്‍ കോണ്‍ഗ്രസിന്. വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നതും ശ്രദ്ധേയമാണ്.

വൈ എസ് ആര്‍ തെലങ്കാന പാര്‍ടിയുടെ സ്ഥാപക അധ്യക്ഷയായിരുന്നു ശര്‍മിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നായിരുന്നു തന്റെ പിതാവിന്റെ ആഗ്രഹമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അംഗത്വം സ്വീകരിച്ചതിനുശേഷം ശര്‍മിള പ്രതികരിച്ചിരുന്നു.

Keywords:  Ambati Rayudu quits YSRCP party days after joining, says will stay away from politics for little while, Andra Pradesh, News, Politics, Ambati Rayudu, Quits YSRCP Party, Politics, Elections, MLA, Leaders, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia