പഞ്ചനക്ഷത്ര ഹോട്ടലില്‍ 5 പേര്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപണവുമായി അമേരിക്കന്‍ യുവതി
Dec 3, 2016, 17:24 IST
ന്യൂഡല്‍ഹി: (www.kvartha.com 03.12.2016) പഞ്ചനക്ഷത്ര ഹോട്ടലില്‍ അഞ്ച് പേര്‍ തന്നെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി അമേരിക്കന്‍ യുവതി. ഇമെയില്‍ വഴിയാണ് യുവതി ആരോപണങ്ങള്‍ ഉന്നയിച്ചത്.
കോണാട്ട് പ്ലേസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് പീഡനം നടന്നതെന്നും യുവതി ആരോപിച്ചു. ടൂറിസ്റ്റ് ഗെയ്ഡിന്റെ പേരും യുവതി പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ താന്‍ പരാതി നേരിട്ട് ബോധിപ്പിക്കാനെത്തുമെന്നും അവര്‍ പറഞ്ഞു.
2016 മാര്‍ച്ച് ആദ്യമാണ് യുവതി വിസിറ്റിംഗ് വിസയില്‍ ഡല്‍ഹിയിലെത്തിയത്. ഹോട്ടല്‍ അധികൃതര്‍ നിര്‍ദ്ദേശിച്ച ഏജന്‍സി മുഖേനയാണ് അവര്‍ ടൂറിസ്റ്റ് ഗെയ്ഡിനെ സമീപിച്ചത്. ഒരുദിവസം മുറിയിലിരിക്കുമ്പോള്‍ ഗെയ്ഡ് 4 പേര്‍ക്കൊപ്പം മുറിയിലെത്തിയെന്നും പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. ഇതിനിടെ ഏല്ലാവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് ഗെയ്ഡ് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. പിന്നീട് മറ്റ് സുഹൃത്തുക്കളും പീഡിപ്പിച്ചു.
സംഭവത്തിന് ശേഷം ഇവര്‍ പൊടുന്നനെ ഇന്ത്യ വിട്ട് യു എസിലേയ്ക്ക് മടങ്ങി. വിഷാദത്തിനടിമയായ യുവതി ഒരു അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം പോലീസിന് ഇമെയില്‍ അയക്കുകയായിരുന്നു.
SUMMARY: NEW DELHI: A woman based in the United States was allegedly gang-raped by a group of five men, including a tourist guide, at a five-star hotel near Connaught Place.
Keywords: National, US, Gang Abuse
കോണാട്ട് പ്ലേസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് പീഡനം നടന്നതെന്നും യുവതി ആരോപിച്ചു. ടൂറിസ്റ്റ് ഗെയ്ഡിന്റെ പേരും യുവതി പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ താന്‍ പരാതി നേരിട്ട് ബോധിപ്പിക്കാനെത്തുമെന്നും അവര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം ഇവര്‍ പൊടുന്നനെ ഇന്ത്യ വിട്ട് യു എസിലേയ്ക്ക് മടങ്ങി. വിഷാദത്തിനടിമയായ യുവതി ഒരു അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം പോലീസിന് ഇമെയില്‍ അയക്കുകയായിരുന്നു.
SUMMARY: NEW DELHI: A woman based in the United States was allegedly gang-raped by a group of five men, including a tourist guide, at a five-star hotel near Connaught Place.
Keywords: National, US, Gang Abuse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.