Meeting | കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വം നീക്കാന്‍ സമവായ ചര്‍ച പുരോഗമിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയാമെന്ന് നേതാക്കള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വം നീക്കാന്‍ ഡെല്‍ഹിയില്‍ സമവായ ചര്‍ച പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച. ഖര്‍ഗെയുടെ വസതിയിലാണ് കൂടിക്കാഴ്ച.

ഇവരുടെ കൂടിയാലോചനകള്‍ക്ക് ശേഷം സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രത്യേകം ചര്‍ച നടത്തും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

അടുത്ത 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡെല്‍ഹി യാത്ര ഒഴിവാക്കിയ ഡികെ ശിവകുമാര്‍ ചൊവ്വാഴ്ച രാവിലെ ഹൈകമാന്‍ഡ് ആവശ്യപ്രകാരം ഡെല്‍ഹിയിലെത്തി.

പാര്‍ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് പാര്‍ടി നല്‍കും എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡികെ ശിവകുമാര്‍ ഡെല്‍ഹിക്ക് പുറപ്പെട്ടത്. എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ഹൈകമാന്‍ഡ് വിലയിരുത്തുന്നുണ്ട്. കഴിഞ്ഞദിവസം ഡെല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി. ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അതേസമയം കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നുള്ള റിപോര്‍ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈകമാന്‍ഡ്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഞായറാഴ്ച രാത്രി ബെംഗ്ലൂറില്‍ ഹൈകമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ ഡെല്‍ഹിയിലേക്ക് മാറ്റിയത്.

Meeting | കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വം നീക്കാന്‍ സമവായ ചര്‍ച പുരോഗമിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയാമെന്ന് നേതാക്കള്‍

Keywords: Amid Talks In Congress To Decide Karnataka CM, New Delhi, News, Politics, DK Shivakumar, Siddaramaia, Meeting, Controversy, Rahul Gandhi, KC Venugopal, Mallikarjun Kharge, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia