മകന് കൊലക്കേസില്‍ പ്രതിയെന്നറിഞ്ഞ് ജിഷാ വധക്കേസ് പ്രതിയുടെ മാതാവ് ബോധരഹിതയായി
Jun 18, 2016, 10:50 IST
നൗഗാവ് (അസം): (www.kvartha.com 18.06.2016) അമീറുല്‍ ഇസ്ലാം കൊലപാതകക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ തന്റെ മകന് ഒരു കുറ്റം ചെയ്യാത്തവനാണെന്ന് പറഞ്ഞ് ജിഷാ വധക്കേസ് പ്രതിയുടെ മാതാവ് ബോധരഹിതയായി.
കേരളാ പോലീസ് വിവരം അറിയിച്ചതനുസരിച്ച് അസം പോലീസാണ് അമീറിന്റെ വീട് കണ്ടെത്തി വിവരം അറിയിച്ചത്. പാവപ്പെട്ട കൃഷിക്കാര്‍ താമസിക്കുന്ന ബര്‍ദ്വാ ഗ്രാമത്തിലെ കൊച്ചു കുടിലാണ് അമീറിന്റേതെന്ന് ബര്‍ദ്വാ എസ്.ഐ മഹേശ്വര് സൈക്കിയ പറഞ്ഞു. ചെറുപ്രായത്തിലെ പഠനം നിര്‍ത്തി പിതാവിനൊപ്പം കൃഷിപ്പണിക്കു പോയ അമീര്‍ പിന്നീട് കൂടുതല്‍ കൂലി കിട്ടുന്നതിനായി കേരളത്തിലേക്ക് പോയി.
ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഏറെ താമസിക്കുന്ന സ്ഥലമാണ് ബര്‍ദ്വാ എങ്കിലും അമീര്‍ ഇവിടെ ജനിച്ചു വളര്‍ന്നയാളാണ്. ആറ് വര്‍ഷമായി വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എത്തിയത്. ഒരാഴ്ചക്ക് ശേഷം മടങ്ങുകയും ചെയ്തു
വെന്ന് അസം പോലീസ് വ്യക്തമാക്കി.
കേരളാ പോലീസ് വിവരം അറിയിച്ചതനുസരിച്ച് അസം പോലീസാണ് അമീറിന്റെ വീട് കണ്ടെത്തി വിവരം അറിയിച്ചത്. പാവപ്പെട്ട കൃഷിക്കാര്‍ താമസിക്കുന്ന ബര്‍ദ്വാ ഗ്രാമത്തിലെ കൊച്ചു കുടിലാണ് അമീറിന്റേതെന്ന് ബര്‍ദ്വാ എസ്.ഐ മഹേശ്വര് സൈക്കിയ പറഞ്ഞു. ചെറുപ്രായത്തിലെ പഠനം നിര്‍ത്തി പിതാവിനൊപ്പം കൃഷിപ്പണിക്കു പോയ അമീര്‍ പിന്നീട് കൂടുതല്‍ കൂലി കിട്ടുന്നതിനായി കേരളത്തിലേക്ക് പോയി.
വെന്ന് അസം പോലീസ് വ്യക്തമാക്കി.
Keywords: Assam, India, National, Murder, Murder case, Perumbavoor, Kerala, Police, Jisha, Jisha Murder case, Amirul Islam, Mother, Unconscious.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.