ഡെല്‍ഹി: (www.kvartha.com 05.04.2014) മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രസംഗം വിവാദത്തില്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയാണ് അമിത് ഷാ.
മുസാഫര്‍ നഗര്‍ കലാപത്തില്‍ അപമാനിക്കപ്പെട്ടവര്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നുള്ള അമിത് ഷായുടെ പരാമര്‍ശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്.
അമിത് ഷായുടെ വിവാദപരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.പരാതിയില്‍ നരേന്ദ്ര മോഡിക്കെതിരെയും നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2002 ലെ ഗുജറാത്ത് കലാപം പോലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താനാണ് ഇത്തരം പ്രസ്താവനകള്‍ ഷാ നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ഗാന്ധി കോളനിയില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയപ്പോഴാണ് വിവാദപരമായ പ്രസംഗം നടത്തിയത്. കലാപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഗുജ്ജര്‍, രജപുത്ര, ദളിത് വിഭാഗങ്ങളിലുള്ളവരുമായും ഷാ കൂടിക്കാഴ്ച നടത്തി.
'ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ദാഹിച്ചും വിശപ്പ് സഹിച്ചും ഒരാള്‍ക്ക് ജീവിക്കാനാകുമെന്നും എന്നാല്‍ അധിക്ഷേപം കേട്ട് ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അമിത് ഷാ കലാപത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ക്കുണ്ടായ അപമാനത്തിന് പ്രതികാരം ചോദിച്ചേ മതിയാകൂ എന്ന് പറയുകയും ചെയ്തു.
ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മാത്രമല്ല മുസാഫര്‍നഗര്‍ കലാപത്തില്‍ ജാട്ടുകളെ കൊലപ്പെടുത്തിയവര്‍ക്ക് സംരക്ഷണവും നഷ്ടപരിഹാരവും നല്‍കിയ സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി പകരം വീട്ടാനുള്ള അവസരമാണിതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം അമിത് ഷായുടെ നിലപാടിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന
സമീപനമാണ് ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്നും ദുരിത്വാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കലാപത്തിനിരയായവരല്ലെന്നും മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികളാണെന്നുമുള്ള യു.പി സര്‍ക്കാരിന്റെ നിലപാട് ജനങ്ങളുടെ മുറിവില്‍ ഉപ്പു തേയ്ക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
Also Read:
ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററൊട്ടിച്ച സി.പി.ഐ.ക്കാരന്‍ പാര്‍ട്ടിക്കു പുറത്ത്
Keywords: Amit Shah evokes criticism for revenge talk in riot-hit Muzaffarnagar, New Delhi, Chief Minister, Gujarath, Narendra Modi, Arrest, Congress, Complaint, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.