Aaradhya Bachchan | ആനന്ദ് അംബാനിയുടെ പ്രീ-വെഡ്ഡിങ് ആഘോഷത്തില്‍ തിളങ്ങി ആരാധ്യ ബചന്‍; ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയാല്‍ ലുക് തന്നെ മാറുമോ എന്ന ചോദ്യവുമായി ആരാധകര്‍
Mar 5, 2024, 13:49 IST
മുംബൈ: (KVARTHA) മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷത്തില്‍ തിളങ്ങി ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകള്‍ ആരാധ്യ ബചന്‍. പതിവ് സ്‌റ്റൈലില്‍ നിന്ന് വ്യത്യസ്തമായാണ് ആരാധ്യ ഇത്തവണ അണിഞ്ഞൊരുങ്ങിയത്. ഹെയര്‍ സ്‌റ്റൈലിലെ മാറ്റം താരപുത്രിയുടെ ലുക് തന്നെ മാറ്റി. നെറ്റി മറക്കുന്ന രീതിയിലുള്ള പതിവ് ഹെയര്‍ സ്‌റ്റൈലില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ ആരാധ്യ മുടിയില്‍ മാറ്റം വരുത്തിയത്. ആരാധ്യ ബചന്റെ പുതിയ ലുക് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
കുട്ടിത്തം നല്‍കുന്ന പതിവ് ലുക് ആണ് ഇത്തവണ മാറിയത്. അതുകൊണ്ട് തന്നെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയാല്‍ ലുക് തന്നെ മാറുമോ എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ചോദിക്കുന്നത്. പ്രീ-വെഡ്ഡിങ് പരിപാടിയുടെ അവസാനദിനമായ മാര്‍ച് മൂന്നിനാണ് ബചന്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് ജാംനഗറിലെ ആഘോഷവേദിയില്‍ എത്തിയത്. പൊതു പരിപാടികളില്‍ ബിഗ് ബിയും കുടുംബാംഗങ്ങളും എത്താറുണ്ടെങ്കിലും വളരെ വിരളമായിട്ടെ ഒന്നിച്ച് എത്താറുള്ളൂ.
അമിതാഭ് ബചന്‍, ഭാര്യ ജയ ബചന്‍, മകള്‍ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ, അഭിഷേക് ബചന്‍, ഐശ്വര്യ റായി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളും വീഡിയോയും വൈറലാണ്. കൂടാതെ അമ്മയ്ക്കും അച്ഛനുമൊപ്പം പരിപാടികള്‍ ആസ്വദിക്കുന്ന ആരാധ്യയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രീ -വെഡ്ഡിങ് ആഘോഷങ്ങളില്‍ ശാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിങ്ങനെ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും എത്തിയിരുന്നു. കുടുംബസമേതമാണ് എല്ലാവരും എത്തിയത്.
Keywords: Amitabh Bachchan holds Aaradhya’s hand as they return from Jamnagar, Aishwarya Rai-Abhishek Bachchan jam together. Watch, Mumbai, News, Amitabh Bachchan, Aaradhya Bachchan, Aishwarya Rai, Abhishek Bachchan, Pre- Wedding Party, Social Media, Bachchan Family, National News.
കുട്ടിത്തം നല്‍കുന്ന പതിവ് ലുക് ആണ് ഇത്തവണ മാറിയത്. അതുകൊണ്ട് തന്നെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയാല്‍ ലുക് തന്നെ മാറുമോ എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ചോദിക്കുന്നത്. പ്രീ-വെഡ്ഡിങ് പരിപാടിയുടെ അവസാനദിനമായ മാര്‍ച് മൂന്നിനാണ് ബചന്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് ജാംനഗറിലെ ആഘോഷവേദിയില്‍ എത്തിയത്. പൊതു പരിപാടികളില്‍ ബിഗ് ബിയും കുടുംബാംഗങ്ങളും എത്താറുണ്ടെങ്കിലും വളരെ വിരളമായിട്ടെ ഒന്നിച്ച് എത്താറുള്ളൂ.
അമിതാഭ് ബചന്‍, ഭാര്യ ജയ ബചന്‍, മകള്‍ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ, അഭിഷേക് ബചന്‍, ഐശ്വര്യ റായി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളും വീഡിയോയും വൈറലാണ്. കൂടാതെ അമ്മയ്ക്കും അച്ഛനുമൊപ്പം പരിപാടികള്‍ ആസ്വദിക്കുന്ന ആരാധ്യയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രീ -വെഡ്ഡിങ് ആഘോഷങ്ങളില്‍ ശാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിങ്ങനെ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും എത്തിയിരുന്നു. കുടുംബസമേതമാണ് എല്ലാവരും എത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.