ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് ആംനെസ്റ്റി
Jul 21, 2015, 21:26 IST
ന്യൂഡല്‍ഹി: (www.kvartha.com 21.07.2015) മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്ര മനുഷ്യവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ഇന്ത്യയിലെ സംഘടന പ്രതിനിധിയും മുതിര്‍ന്ന അഭിഭാഷകയുമായ അഭ സിംഗ് സുപ്രീം കോടതി നടപടിയില്‍ പ്രതിഷേധിച്ചു.
യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയ സുപ്രീം കോടതി നടപടി നിരാശാജനകമാണെന്നായിരുന്നു ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്.
20 വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞ യാക്കൂബ് മേമനെ വധിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസുകളിലാണ് യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിച്ചത്. 257 പേരാണ് മാര്‍ച്ച് 12നുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. എഴുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
2007 ജൂലൈ 27ന് ടാഡ കോടതിയാണ് യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിച്ചത്. 13ഓളം സ്‌ഫോടനങ്ങള്‍ നടത്താന്‍ യാക്കൂബ് മേമന്‍ സാമ്പത്തീക സഹായം ചെയ്തുവെന്നതാണ് കുറ്റം.
നാഗ്പൂര്‍ ജയിലില്‍ കഴിയുന്ന യാക്കൂബിനെ ജൂലൈ 30ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റും.
SUMMARY: International human rights group, Amnesty India, on Tuesday slammed the decision to execute 1993 Mumbai serial blasts accused Yakub Memon , whose curative petition against the death sentence has been rejected by the Supreme Court.
Keywords: Yakoob Memon, Mumbai Serial blasts, Execution, Supreme Court of India, Amnesty International,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.