മുംബൈ- അമരാവതി എക്‌സ് പ്രസ് പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

 


മുംബൈ: (www.kvartha.com 30.10.2014) മുംബൈ- അമരാവതി എക്‌സ് പ്രസ് പാളം തെറ്റി. മുംബൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയുള്ള കല്യാണ്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 4:50 മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കല്യാണ്‍ സ്‌റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് തീവണ്ടി വരുന്നതിനിടെയാണ് അപകടം.  തീവണ്ടിയുടെ എഞ്ചിനും സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ടുമെന്റിലെ ഒരു ബോഗിയുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന്  നാഷിക് ഇഗ്താപുരി- കല്യാണ്‍  പാതയിലൂടെയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പല ട്രെയിനുകളും പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

മുംബൈ- അമരാവതി   എക്‌സ് പ്രസ് പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Amravati Express derails near Kalyan; no casualty, Mumbai, Injured, Railway, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia