Amritpal Singh | മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ച് അമൃത് പാല്‍ സിങിന്റെ വീഡിയോ സന്ദേശം; അറസ്റ്റിനെ ഭയക്കുന്നില്ലെന്നും വെളിപ്പെടുത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ച് ഖലിസ്താന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത് പാല്‍ സിങിന്റെ വീഡിയോ സന്ദേശം. അമൃത് പാല്‍ സിങ്ങിനെ പഞ്ചാബില്‍ കണ്ടതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവന്നത്.

രണ്ടു മിനിറ്റും 20 സെകന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ സര്‍കാര്‍ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണെന്നും സര്‍കാരിന് തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്നാകാമായിരുന്നുവെന്നും പറയുന്നുണ്ട്. തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത് പാല്‍ വീഡിയോയില്‍ വ്യക്തമാക്കി.

അകല്‍ തഖ്ത് തലവന്‍ ഹര്‍പ്രീത് സിങ്ങിനോട് സര്‍ബാത് ഖല്‍സ (യോഗം) വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വിളവെടുപ്പ് ഉത്സവമായ ബൈസാഖി ദിനത്തില്‍ തല്‍വണ്ടി സബോയില്‍ വച്ചാണ് യോഗം ചേരേണ്ടതെന്നും ജനങ്ങള്‍ക്കിടയില്‍ സര്‍കാര്‍ ഉണ്ടാക്കിയ ഭീതി തകര്‍ക്കാനാണ് യോഗമെന്നും സന്ദേശത്തില്‍ അമൃത്പാല്‍ പറയുന്നു.

Amritpal Singh | മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ച് അമൃത് പാല്‍ സിങിന്റെ വീഡിയോ സന്ദേശം; അറസ്റ്റിനെ ഭയക്കുന്നില്ലെന്നും വെളിപ്പെടുത്തല്‍

അതേസമയം, അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന സൂചനകളും ശക്തമാണ്. അമൃത് പാലും അനുയായി പല്‍പ്രീതും പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ മടങ്ങിയെത്തിയെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. പൊലീസ് സ്ഥലത്ത് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

പഞ്ചാബിലെ ജയിലില്‍ പാര്‍പ്പിക്കണം, അറസ്റ്റല്ല, കീഴടങ്ങല്‍ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത് പാലിന്റെ ഉപാധികളെന്നാണ് സൂചന. അമൃത് പാല്‍ കീഴടങ്ങിയേക്കുമെന്ന റിപോര്‍ടുകള്‍ക്കിടെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Keywords: Amritpal releases video, says police crackdown not an attack on him but Sikh community, New Delhi, News, Politics, Message, Police, Trending, Arrest, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia