(www.kvartha.com 10.09.2015) ഇരുപത് വര്‍ഷം മുന്‍പ് ജോലിയില്‍ നിന്നു വിരമിക്കുമ്പോള്‍ വിമല കൗളിന് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു കൂട്ട്. സാധാരണ വിശ്രമജീവിതം നയിക്കുന്നവരെപ്പോലെ വീടിന്റെ നാലു ചുവരുകള്‍ക്കുളളില്‍ ചടഞ്ഞു കൂടാനൊന്നും വിമല തയാറല്ലായിരുന്നു.
എന്നാല്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇവരുടെയും ഭര്‍ത്താവിന്റെയും മുന്നിലില്ല. ആയിടയ്ക്കാണ് ഡല്‍ഹിയിലെ മടന്‍പൂര്‍ ഖാഡര്‍ എന്ന ഗ്രാമം സന്ദര്‍ശിക്കുന്നത്. ചെളിപുരണ്ട വസ്ത്രങ്ങളുമായി കുറേയധികം കുട്ടികള്‍ വെറുതേ ചുറ്റിനടക്കുന്നത് കണ്ടത്. ഇവര്‍ക്കൊന്നും സ്‌കൂള്‍ പോകണ്ടേയെന്നായി വിമലയുടെ ചിന്ത.
ഇനിയെന്ത് എന്ന ചോദ്യത്തിന് അവിടെ നിന്ന് ഉത്തരവും കണ്ടെത്തിയാണ് മടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഇവിടുത്തെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. അവരെ പരിശീലിപ്പിക്കുക. അങ്ങനെ വിമല കൗള്‍ അവര്‍ക്ക് വിമല ടീച്ചറായി. തന്റെ ജീവിതം തന്നെ വിമല കുട്ടികള്‍ക്കായി മാറ്റിവച്ചു. സമയവും, ആരോഗ്യവും, പണവും അങ്ങനെ ഉളളതെല്ലാം വിമല സാധാരണക്കാരായ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ചെലവഴിച്ചു.
തുടക്കം അഞ്ചു കുട്ടികളില്‍
1995ല്‍ അഞ്ചു കുട്ടികളെ വച്ച് ആരംഭിച്ചതാണ് ആദ്യ ക്ലാസ്. ഞാന്‍ അന്ന് ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അവിടെ കുട്ടികള്‍ വെറുതേ ചുറ്റിനടന്ന് സമയം കളയുകയായിരുന്നു. പഠിക്കാന്‍ താത്പര്യമുളള കുട്ടികളാണ് ആദ്യം മുന്നോട്ട് വന്നത്. ഗ്രാമത്തിലെ ഒരു മരച്ചുവട്ടിലാണ് അന്ന് ക്ലാസുകള്‍ നടത്തിയിരുന്നതെന്നും വിമല ഓര്‍മയില്‍ നിന്നു പറയുന്നു. തനിക്ക് മറ്റു തിരക്കുകളുളളപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഗ്രാമത്തിലെ തന്നെ ഒരു ടീച്ചറെ നിയോഗിച്ചിരുന്നു. ഈ ടീച്ചര്‍ ഗ്രാമം വിട്ടുപോയപ്പോള്‍ കുട്ടികളെ നഗരത്തിന് അടുത്തുളള സരിത വിഹാറിലേക്ക് മാറ്റി. പിന്നെ അവിടെയായി പഠനം.
ഇതിനിടെ പലയിടങ്ങളിലായി മാറിമാറി പഠനസ്ഥലം കണ്ടെത്തേണ്ടി വന്നു. കുട്ടികളുടെ എണ്ണം കൂടി കൂടി വന്നപ്പോഴാണ് പല സ്ഥലങ്ങളും വിട്ടുപോരേണ്ടി വന്നത്. അപ്പോഴും പഠനം തുറസായ സ്ഥലങ്ങളിലിരുന്നായിരുന്നു. ഒരു സ്‌കൂള്‍ കെട്ടിടം അന്നു ലഭ്യമായിരുന്നില്ല. അവസാനമാണ് എംജിഡി പാര്‍ക്കില്‍ പഠനസ്ഥലം കണ്ടെത്തിയത്. അവിടെ 15 വര്‍ഷമാണ് ഞങ്ങള്‍ ചെലവഴിച്ചത്.
കൂട്ടായി പ്രതിസന്ധികളും
എംജിഡി പാര്‍ക്കില്‍ പഠനം നടന്നുവരുന്നതിനിടെ ചില പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്.
തുറസായ സ്ഥലത്ത് നടത്തുന്നതിനാല്‍ പല പ്രശ്‌നങ്ങളും ഉണ്ടായി. എന്നാല്‍ ചിലരുടെ സഹായം കൊണ്ട് അതിനെയൊക്കെ മറികടന്നു. ഇപ്പോള്‍ നാലു മുറികള്‍ നിര്‍മിച്ചു സ്‌കൂളായി മാറിയിരിക്കുന്നു വിമലയുടെ സ്ഥാപനം. അഞ്ച് കുട്ടികളില്‍ തുടങ്ങിയ ചെറിയ പഠനക്ലാസ് ഇന്ന് 110 കുട്ടികളിലെത്തി നില്‍ക്കുന്നു. വിമലയെ കൂടാതെ നാലു ടീച്ചര്‍മാര്‍ കൂടി ഇവിടെ പഠിപ്പിക്കുന്നു. രണ്ടാം ക്ലാസിന് മുകളിലേക്കുളള കുട്ടികളെയാണ് വിമല ഇപ്പോള്‍ പഠിപ്പിക്കുന്നത്.
വിദ്യാഭ്യാസം ഇപ്പോഴും സൗജന്യമായി നല്‍കുന്നു. സുഹൃത്തുക്കളും, ബന്ധുക്കളും സഹായിക്കുന്നുണ്ട്. ഭര്‍ത്താവും വിമലയും ചേര്‍ന്നാണ് സാമ്പത്തികമൊക്കെ കൈകാര്യം ചെയ്യുന്നത്. രണ്ടുപേരും ജോലിയില്‍ നിന്നു വിരമിച്ചവരായതു കൊണ്ട് പണത്തിന് പലപ്പോഴും ബുദ്ധിമുട്ടുണ്ടാവാറുണ്ട്. സഹായത്തിന് ഒരു സംഘടന മുന്നോട്ടുവന്നതുകൊണ്ട് കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കുന്നതെന്നും വിമല പറയുന്നു.
ഊര്‍ജസ്വലരായി കുട്ടികള്‍
ഇവിടെ പഠിക്കുന്ന കുട്ടികളൊക്കെ വിമലയുടെ ശിക്ഷണം കൊണ്ട് കൂടുതല്‍ ഊര്‍ജസ്വലരും, ശുഭാപ്തി വിശ്വാസികളുമാണ്. സമ്മര്‍ ക്യാംപുകളും ഡാന്‍സ് ക്ലാസുകളുമൊക്കെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന വലിയൊരു സ്‌കൂള്‍ കെട്ടിടം നിര്‍മിക്കണമെന്നാണ് വിമലയുടെ ആഗ്രഹം. ഉയര്‍ന്ന ക്ലാസുകള്‍ തുടങ്ങണം. കുട്ടികള്‍ നല്ല കഴിവുളളവരാണ്.
അവര്‍ക്ക് പിന്തുണയും നിര്‍ദേശവും നല്‍കി മുന്നോട്ടുപോയാല്‍ കുട്ടികള്‍ കൂടുതല്‍ മികച്ചവരാകുമെന്നും പറയുന്നു വിമല. ടീച്ചര്‍ക്ക് ഇപ്പോള്‍ 80 വയസായെങ്കിലും സമൂഹത്തില്‍ മാറ്റം വരുത്താനുളള ആത്മവിശ്വാസം ഇപ്പോഴും 20 വര്‍ഷം മുന്‍പത്തെ പോലെ തന്നെയുണ്ട്. പ്രായം ബാധിക്കാത്ത ആത്മവിശ്വാസവുമായി സാധാരണക്കാരായ കുട്ടികള്‍ക്ക് വേണ്ടി വിമല ഇന്നും പ്രവര്‍ത്തിക്കുന്നു.
Also Read:
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍
Keywords: An 80 Year Old Teacher Goes from Park to Park Conducting Classes for Deprived Kids , Teacher, Husband, Students, National.
എന്നാല്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇവരുടെയും ഭര്‍ത്താവിന്റെയും മുന്നിലില്ല. ആയിടയ്ക്കാണ് ഡല്‍ഹിയിലെ മടന്‍പൂര്‍ ഖാഡര്‍ എന്ന ഗ്രാമം സന്ദര്‍ശിക്കുന്നത്. ചെളിപുരണ്ട വസ്ത്രങ്ങളുമായി കുറേയധികം കുട്ടികള്‍ വെറുതേ ചുറ്റിനടക്കുന്നത് കണ്ടത്. ഇവര്‍ക്കൊന്നും സ്‌കൂള്‍ പോകണ്ടേയെന്നായി വിമലയുടെ ചിന്ത.
ഇനിയെന്ത് എന്ന ചോദ്യത്തിന് അവിടെ നിന്ന് ഉത്തരവും കണ്ടെത്തിയാണ് മടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഇവിടുത്തെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. അവരെ പരിശീലിപ്പിക്കുക. അങ്ങനെ വിമല കൗള്‍ അവര്‍ക്ക് വിമല ടീച്ചറായി. തന്റെ ജീവിതം തന്നെ വിമല കുട്ടികള്‍ക്കായി മാറ്റിവച്ചു. സമയവും, ആരോഗ്യവും, പണവും അങ്ങനെ ഉളളതെല്ലാം വിമല സാധാരണക്കാരായ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ചെലവഴിച്ചു.
തുടക്കം അഞ്ചു കുട്ടികളില്‍
1995ല്‍ അഞ്ചു കുട്ടികളെ വച്ച് ആരംഭിച്ചതാണ് ആദ്യ ക്ലാസ്. ഞാന്‍ അന്ന് ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അവിടെ കുട്ടികള്‍ വെറുതേ ചുറ്റിനടന്ന് സമയം കളയുകയായിരുന്നു. പഠിക്കാന്‍ താത്പര്യമുളള കുട്ടികളാണ് ആദ്യം മുന്നോട്ട് വന്നത്. ഗ്രാമത്തിലെ ഒരു മരച്ചുവട്ടിലാണ് അന്ന് ക്ലാസുകള്‍ നടത്തിയിരുന്നതെന്നും വിമല ഓര്‍മയില്‍ നിന്നു പറയുന്നു. തനിക്ക് മറ്റു തിരക്കുകളുളളപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഗ്രാമത്തിലെ തന്നെ ഒരു ടീച്ചറെ നിയോഗിച്ചിരുന്നു. ഈ ടീച്ചര്‍ ഗ്രാമം വിട്ടുപോയപ്പോള്‍ കുട്ടികളെ നഗരത്തിന് അടുത്തുളള സരിത വിഹാറിലേക്ക് മാറ്റി. പിന്നെ അവിടെയായി പഠനം.
ഇതിനിടെ പലയിടങ്ങളിലായി മാറിമാറി പഠനസ്ഥലം കണ്ടെത്തേണ്ടി വന്നു. കുട്ടികളുടെ എണ്ണം കൂടി കൂടി വന്നപ്പോഴാണ് പല സ്ഥലങ്ങളും വിട്ടുപോരേണ്ടി വന്നത്. അപ്പോഴും പഠനം തുറസായ സ്ഥലങ്ങളിലിരുന്നായിരുന്നു. ഒരു സ്‌കൂള്‍ കെട്ടിടം അന്നു ലഭ്യമായിരുന്നില്ല. അവസാനമാണ് എംജിഡി പാര്‍ക്കില്‍ പഠനസ്ഥലം കണ്ടെത്തിയത്. അവിടെ 15 വര്‍ഷമാണ് ഞങ്ങള്‍ ചെലവഴിച്ചത്.
കൂട്ടായി പ്രതിസന്ധികളും
എംജിഡി പാര്‍ക്കില്‍ പഠനം നടന്നുവരുന്നതിനിടെ ചില പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്.
വിദ്യാഭ്യാസം ഇപ്പോഴും സൗജന്യമായി നല്‍കുന്നു. സുഹൃത്തുക്കളും, ബന്ധുക്കളും സഹായിക്കുന്നുണ്ട്. ഭര്‍ത്താവും വിമലയും ചേര്‍ന്നാണ് സാമ്പത്തികമൊക്കെ കൈകാര്യം ചെയ്യുന്നത്. രണ്ടുപേരും ജോലിയില്‍ നിന്നു വിരമിച്ചവരായതു കൊണ്ട് പണത്തിന് പലപ്പോഴും ബുദ്ധിമുട്ടുണ്ടാവാറുണ്ട്. സഹായത്തിന് ഒരു സംഘടന മുന്നോട്ടുവന്നതുകൊണ്ട് കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കുന്നതെന്നും വിമല പറയുന്നു.
ഊര്‍ജസ്വലരായി കുട്ടികള്‍
ഇവിടെ പഠിക്കുന്ന കുട്ടികളൊക്കെ വിമലയുടെ ശിക്ഷണം കൊണ്ട് കൂടുതല്‍ ഊര്‍ജസ്വലരും, ശുഭാപ്തി വിശ്വാസികളുമാണ്. സമ്മര്‍ ക്യാംപുകളും ഡാന്‍സ് ക്ലാസുകളുമൊക്കെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന വലിയൊരു സ്‌കൂള്‍ കെട്ടിടം നിര്‍മിക്കണമെന്നാണ് വിമലയുടെ ആഗ്രഹം. ഉയര്‍ന്ന ക്ലാസുകള്‍ തുടങ്ങണം. കുട്ടികള്‍ നല്ല കഴിവുളളവരാണ്.
അവര്‍ക്ക് പിന്തുണയും നിര്‍ദേശവും നല്‍കി മുന്നോട്ടുപോയാല്‍ കുട്ടികള്‍ കൂടുതല്‍ മികച്ചവരാകുമെന്നും പറയുന്നു വിമല. ടീച്ചര്‍ക്ക് ഇപ്പോള്‍ 80 വയസായെങ്കിലും സമൂഹത്തില്‍ മാറ്റം വരുത്താനുളള ആത്മവിശ്വാസം ഇപ്പോഴും 20 വര്‍ഷം മുന്‍പത്തെ പോലെ തന്നെയുണ്ട്. പ്രായം ബാധിക്കാത്ത ആത്മവിശ്വാസവുമായി സാധാരണക്കാരായ കുട്ടികള്‍ക്ക് വേണ്ടി വിമല ഇന്നും പ്രവര്‍ത്തിക്കുന്നു.
Also Read:
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍
Keywords: An 80 Year Old Teacher Goes from Park to Park Conducting Classes for Deprived Kids , Teacher, Husband, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.