മുംബൈ: ശിവസേന തലവൻ ബാൽ താക്കറേയുടെ അന്തിമ സംസ്ക്കാരചടങ്ങുകൾ നടന്ന മുംബൈ ശിവാജി പാർക്ക് പുണ്യഭൂമിയാകുന്നു. ശിവസേന പ്രവർത്തകർ സംസ്ക്കാരചടങ്ങ് നടന്ന പ്രദേശം വേലികെട്ടിതിരിക്കുകയും ബാൽതാക്കറേയുടെ ചിത്രം സ്ഥാപിച്ച് ആരാധനയും ഭജനയും നടത്തുകയാണ് ഇവിടെ. ശിവസൈനികർ സ്ഥലത്തിന് കാവൽ നിൽക്കുന്നുമുണ്ട്.
ഓരോ ദിവസം ഓരോ പ്രദേശത്തെ ശിവസൈനീകരാണ് ശിവാജി പാർക്കിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഓരോ സേനാവിഭാഗത്തിനും സമയവും ദിവസവും നൽകിയിട്ടുണ്ട്. അതനുസരിച്ച് ഓരോരുത്തരും ശിവാജി പാർക്കിന്റെ സംരക്ഷണം ഏറ്റെടുക്കും- ശിവസേനയുടെ യുവജന വിഭാഗത്തിന്റെ നേതാവ് സമദാൻ സർവാങ്കർ അറിയിച്ചു.
ശിവസൈനീകർ മാത്രമല്ല, നിരവധി പൊതുപ്രവർത്തകരും ജനങ്ങളും സ്ഥലം സന്ദർശിച്ച് ആരാധനയിൽ പങ്കുകൊള്ളുന്നുണ്ട്. ശിവാജി പാർക്ക് ശിവസൈനീകർക്ക് രാമജന്മഭൂമിയായ അയോധ്യപോലെ പരിശുദ്ധമാണെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശിവാജി പാർക്കിൽ താക്കറേ സ്മാരകം നിർമ്മിക്കണമെന്ന് മനോഹർ ജോഷിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ എൻ.സി.പി വക്താവ് നവാബ് മാലിക്ക് ശിവസേനയുടെ അഭിപ്രായപ്രകടനത്തോടും നടപടികളോടുമുള്ള വിയോജിപ്പ് വ്യക്തമാക്കി. ശിവസേന രാജ്യത്തെ നിയമങ്ങളും നടപടികളും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ശിവസേനാ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ എൻ.സി.പിയുടെ ശ്രദ്ധയില്പെട്ടിട്ടുണ്ട്. ബാൽ താക്കറേയ്ക്ക് സ്മാരം നിർമ്മിക്കണമെന്ന ആവശ്യത്തോട് സർക്കാർ എതിരല്ല. എന്നാൽ സ്മാരകത്തിനുവേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം ഉചിതമാകണം. രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. ശിവാജി പാർക്കിനെ അയോധ്യയോട് സാമ്യപ്പെടുത്തുന്നത് അനുചിതമാണ്- നവാബ് മാലിക്ക് വ്യക്തമാക്കി.
ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കർ മരണമടഞ്ഞിട്ട് 65 വർഷങ്ങൾ കഴിഞ്ഞു. എന്തുകൊണ്ടാണ് അംബേദ്ക്കറിനുവേണ്ടി ഒരു സ്മാരകം നിർമ്മിക്കാത്തത്. ശിവസേനയ്ക്ക് ബാൽ താക്കറേ സ്മാരകം നിർമ്മിക്കണമെങ്കിൽ ഇന്ദു മിൽ വിട്ടുനൽകാൻ സർക്കാർ തയ്യാറാണ്. മനോഹർ ജോഷിയെപോലുള്ള നേതാക്കൾ താക്കറേയെ ഇത്രയേറെ സ്നേഹിക്കുന്നെങ്കിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കോഹിനൂർ മിൽ സ്മാരകത്തിനായി വിട്ടുനൽകുന്നതല്ലേ ഉചിതം?- നവാബ് മാലിക്ക് ചോദിച്ചു.
വിവാദപുരുഷനായ ബാൽ താക്കറേയുടെ മരണത്തിനുശേഷവും വിവാദങ്ങൾ കെട്ടടങ്ങുകയില്ല എന്നുള്ളതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബാൽ താക്കറേ സ്മാരകവിവാദം കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത.
SUMMERY: Mumbai: The controversy surrounding Bal Thackeray just refuses to die. Almost 11 days after the Shiv Sena chief passed away, the spot in Shivaji Park where he was cremated has become a holy place for Sainiks and people in general.
Keywords: National, Shiv Sena, Mumbai, Shivaji Park, Funeral place, Memorial, Bal Thackeray, Ayodhya, Sacred Place, Bhajans, Security, Protection,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.