Anand Mahindra | ഷാരൂഖ് ഖാനെ ഇന്ത്യയുടെ 'പ്രകൃതിവിഭവം' ആയി പ്രഖ്യാപിക്കണമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര; ജവാൻ റിലീസിന് പിന്നാലെ വാനോളം പ്രശംസ
Sep 9, 2023, 10:53 IST
മുംബൈ: (www.kvartha.com) 'ജവാൻ' റിലീസ് ചെയ്തതോടെ ഷാരൂഖ് ഖാനെ എന്തുകൊണ്ടാണ് ബോളിവുഡിന്റെ രാജാവ് എന്ന് വിളിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പത്താന് ശേഷം ഒരിക്കൽ കൂടി തിയേറ്ററിലേക്ക് കുതിക്കാൻ രാജ്യത്തെയും ലോകത്തെയും പ്രേരിപ്പിക്കുന്ന ഷാരൂഖ് ഖാന്റെ ജവാൻ ചിത്രത്തെ എല്ലാവരും പുകഴ്ത്തുകയാണ്. പ്രേക്ഷകരിൽ നിന്ന് മാത്രമല്ല നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കാണുന്ന എല്ലാവരും അറ്റ്‌ലി കുമാറിന്റെ സംവിധാനത്തെയും നടന്റെ അഭിനയത്തെയും പ്രശംസിക്കുകയാണ്.
പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമ മുതൽ ബോളിവുഡ് വരെയുള്ള വമ്പൻ താരങ്ങളും നടന്റെ ആക്ഷൻ ചിത്രമായ ജവാൻ കാണാൻ തിയേറ്ററുകളിൽ എത്തുന്നുണ്ട്. എല്ലാവരും ചിത്രം വളരെയധികം ഇഷ്ടപ്പെടുന്നു, ചിലർ ഈ ചിത്രത്തെ ഷാരൂഖ് ഖാന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് വിശേഷിപ്പിച്ചു. എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന പ്രശംസകൾക്കിടയിൽ, പ്രശസ്ത വ്യവസായി ആനന്ദ് മഹീന്ദ്ര ഷാരൂഖ് ഖാനെ ഇന്ത്യയുടെ 'പ്രകൃതി വിഭവം' ആയി പ്രഖ്യാപിക്കണെമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ജവാൻ റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷം, ബോക്‌സ് ഓഫീസിൽ ഷാരൂഖിന്റെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
'എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ സംരക്ഷിക്കുകയും ഖനനം ചെയ്യുകയും വിദേശനാണ്യം നേടുന്നതിനായി അവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷേ ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതിവിഭവമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു', ആനന്ദ് മഹീന്ദ്ര കുറിച്ചു. 'ജവാൻ' ചിത്രത്തിന്റെ ദുബൈയിൽ നടന്ന പരിപാടിയുടെ വീഡിയോയും ആനന്ദ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
കുറച്ച് സമയത്തിനുള്ളിൽ, ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലായി, തങ്ങളുടെ പ്രിയപ്പെട്ട നടനെ പ്രശംസിച്ചതിന് ഷാരൂഖിന്റെ ആരാധകർ അദ്ദേഹത്തിന് നന്ദി പറഞ്ഞു. 'ഈ വാക്കുകൾ ചലച്ചിത്ര അവാർഡുകളേക്കാൾ വലുതാണ്. ലെജൻഡ് ലെജൻഡിനെ പ്രശംസിക്കുന്നു. നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്നത് ബഹുമാനമാണ്. ഞങ്ങളെ എല്ലാവരെയും പോലെ നിങ്ങൾ ജവാനെ സ്നേഹിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു', ഒരു ഉപയോക്താവ് എഴുതി.
ഈ വർഷമാദ്യം പത്താൻ ചിത്രത്തിലൂടെ ബോളിവുഡിനെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നതിന് ശേഷം, 'ജവാനിലൂടെ ഷാരൂഖ് ഖാൻ തന്റെ തന്നെ റെക്കോർഡ് തകർത്തു. അറ്റ്‌ലി സംവിധാനം ചെയ്‌ത ആക്ഷൻ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച ഓപ്പണിംഗ് നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറി. ഹിന്ദിയിൽ 65.50 കോടിയോളം രൂപയാണ് ജവാൻ ആദ്യ ദിനം നേടിയിരിക്കുന്നത്. ഷാരൂഖ് ഖാനെ കൂടാതെ നയൻതാര, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതോടൊപ്പം ദീപിക പദുകോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Keywords: News, National, Mumbai, Jawan, Box office, Shah Rukh Khan, Pathaan, Movie, Anand Mahindra wants Shah Rukh Khan to be declared a natural resource.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.