വിശാലമായ നീന്തല്‍കുളവും ഹെലിപാഡും ദര്‍ബാര്‍ ഹാളും; ഏഴ് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ മണിമാളിക: മകന്റെ വിവാഹത്തിന് ഭവനം പണിത് ബിജെപി സ്ഥാനാര്‍ത്ഥി

 



ബെംഗളൂരു: (www.kvartha.com 27.11.2019) ഏഴേക്കര്‍ പ്രദേശത്ത് മൂന്നേക്കറില്‍ വ്യാപിച്ച് കിടക്കുന്ന മാണിമാളികയായ ഭവനം. വിശാലമായ നീന്തല്‍കുളവും ഫെലിപാഡും ദര്‍ബാര്‍ഹാളുമെല്ലാം പഴയകാല കൊട്ടാരങ്ങളുടെ കഥകയാണ് പറയുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബെല്ലാരി ഹൊസ്പേട്ട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി ആനന്ദ് സിങ്ങിന്റെ വീടാണിത്. മകന്റെ വിവാഹത്തിന്റെ ഭാഗമായാണ് കൊട്ടാരസദൃശഭവനം പണിതത്.

വിശാലമായ നീന്തല്‍കുളവും ഹെലിപാഡും ദര്‍ബാര്‍ ഹാളും; ഏഴ് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ മണിമാളിക: മകന്റെ വിവാഹത്തിന് ഭവനം പണിത് ബിജെപി സ്ഥാനാര്‍ത്ഥി

'ദ്വാരക' എന്നുപേരിട്ട വീടിന്റെ പ്രവേശനകവാടത്തിലെ ആനകളുടെ കൂറ്റന്‍ ശില്പമാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. ഡിസംബര്‍ ഒന്നിനാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞദിവസം നടന്ന ഗൃഹപ്രവേശനച്ചടങ്ങില്‍നിന്നു മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. നിര്‍മാണച്ചെലവു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബെല്ലാരിയിലെ ഖനി ഉടമയായ ആനന്ദ് സിങ് കഴിഞ്ഞ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്-ജെ ഡി എസ് വിമതരോടൊപ്പം എം എല്‍ എ സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ബി ജെ പി യില്‍ ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്.

അതേസമയം, ഡിസംബര്‍ ഒന്നിനു നടക്കുന്ന കല്യാണത്തിന് മണ്ഡലത്തിലെ 50,000 വോട്ടര്‍മാരെ ക്ഷണിച്ചത് ഇതിനോടകം വിവാദമാകുകയുംചെയ്തു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നുകാണിച്ച് ബി ജെ പി വിമതസ്ഥാനാര്‍ഥി കവിരാജ് അര്‍സ് ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കി കഴിഞ്ഞു. സമ്മാനംനല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടെന്നാണ് ഇവരുടെ ആരോപണം.

പരാതി സ്വീകരിച്ചെങ്കിലും വിവാഹത്തില്‍ ഇടപെടാന്‍ പറ്റില്ലെന്ന നിലപാടിലാണ് അധികൃതര്‍. ക്ഷണക്കത്തിനൊപ്പം സമ്മാനങ്ങള്‍ നല്‍കിയതായി വിവരമില്ലെന്നാണ് അധികൃതരുടെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Bangalore, BJP, Congress, Marriage, House, Son, Politics, Anand Singh Son Marriage make Royal Palace
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia