തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്രാ നിയമസഭ തള്ളി

 


ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്ര നിയമസഭ തള്ളി.  മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബില്ലിനെതിരെ കൊണ്ടുവന്ന പ്രമേയം നിയമസഭ ശബ്ദവോട്ടോടെയാണ്  അംഗീകരിച്ചത്. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.

തെലങ്കാനാ രൂപീകരണം നടത്തേണ്ടത് ആവശ്യമാണോ എന്നകാര്യത്തില്‍ സഭയുടെ തീരുമാനം അറിഞ്ഞശേഷമാണ്  രാഷ്ട്രപതി അയച്ച ബില്ല് നിയമസഭ തള്ളിയത്. ഇതോടെ തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നതില്‍ കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും പ്രതിരോധത്തിലായിരിക്കയാണ്.

അതേസമയം, അടുത്തമാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. തെലങ്കാന മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍ ബില്ലിന്റെ കാര്യത്തില്‍  ബഹളം വെച്ചതുകാരണം സഭാ നടപടികള്‍ തടസപ്പെട്ടു. ബില്‍ രാഷ്ട്രപതിക്ക് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി കിരിണ്‍കുമാര്‍ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 12നാണ് ബില്‍ നിയമസഭയുടെ പരിഗണനയ്ക്കായി രാഷ്ട്രപതി അയച്ചത്. ബില്ലിന്മേല്‍ ചര്‍ച്ച ചെയ്യാനായി  ആന്ധ്രാ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും  രാഷ്ട്രപതി അതിന് തയ്യാറായില്ല.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഭീഷണിപ്പെടുത്തിയിരിക്കയാണ്. രാഷ്ടപതി അയച്ച ബില്ലായതിനാല്‍ സഭയില്‍ വോട്ടെടുപ്പിന്റെ അവശ്യമില്ലെങ്കിലും സഭ എതിര്‍ത്ത സ്ഥിതിക്ക് ബില്‍ നടപ്പാക്കുന്നത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് സാധ്യത.

അതേസമയം അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഫെബ്രുവരി നാലിന് തെലങ്കാനാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തും.

 ബില്‍ നിയമസഭ തള്ളിയെങ്കിലും സംസ്ഥാന രൂപീകരണവുമായി വേണമെങ്കില്‍ കേന്ദ്രത്തിന് മുന്നോട്ട് പോകാം. അതേസമയം ബില്ലിനെ എതിര്‍ത്ത് ആന്ധ്രാ നിയമസഭ പ്രമേയം പാസാക്കിയ സ്ഥിതിക്ക് രാഷ്ട്രപതി നിയമോപദേശം തേടാനാണ് സാധ്യത.

അതേസമയം തെലങ്കാനയ്‌ക്കെതിരായി നിയമസഭ പ്രമേയം കൊണ്ടുവരുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അതിന് കടലാസിന്റെ വില പോലുമില്ലെന്നും തെലങ്കാന അനുകൂല എംഎല്‍എമാര്‍ പറഞ്ഞു.

മാത്രമല്ല പുതിയ സംസ്ഥാനം രൂപീകരിക്കുന്നതില്‍ നിയമസഭയ്ക്ക് പങ്കില്ലെന്നും തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള പ്രവര്‍ത്തനവുമായി രാഷ്ട്രപതി മുന്നോട്ടു പോകണമെന്നും തെലങ്കാനാ രാഷ്ട്ര സമിതി നേതാവ് കെടിആര്‍ റാവു ആവശ്യപ്പെട്ടു.

തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്രാ നിയമസഭ തള്ളിലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന രൂപീകരണവുമായി മുന്നോട്ടുപോകാനുള്ള തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് .

ആന്ധ്രാ നിയമസഭയില്‍ 175 എംഎല്‍എമാരും സീമാന്ധ്രാ
പ്രദേശത്തുനിന്നുള്ളവരാണ്. തെലങ്കാനാ ഭാഗത്തു നിന്നും 119 അംഗങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാന രൂപീകരണം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകാനാണ് സാധ്യത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഫേസ്ബുക്കിലെ അനാവശ്യ ലൈക്കും കമന്റും അഴിക്കകത്താക്കും; പാസ്‌വേഡും പിന്‍നമ്പരും മാറ്റണം

Keywords:  Andhra Pradesh assembly rejects Telangana bill, Congress, Chief Minister, President, Lok Sabha, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia