ആന്ധ്രയില്‍ പടക്കനിര്‍മാണ കമ്പനിക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 17 ആയി

 


ഹൈദരാബാദ്: (www.kvartha.com 21.10.2014) ആന്ധ്രപ്രദേശില്‍ പടക്കനിര്‍മാണ കമ്പനിക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണത്ത് നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള കാകിനടയിലെ പടക്ക നിര്‍മാണ ഫാക്ടറിക്ക് തീപിടിച്ചത്. തീപിടുത്തമുണ്ടാകുമ്പോള്‍ 30 തൊഴിലാളികളാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. ദീപാവലി പ്രമാണിച്ച് വന്‍തോതില്‍ പടക്ക നിര്‍മാണം നടത്തുന്നതിനിടെയാണ് അപകടം.

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ചൊവ്വാഴ്ച രാവിലെ മരണമടഞ്ഞതോടെയാണ് മരണ സംഖ്യ വര്‍ധിച്ചത്. മരിച്ചവരില്‍ 14 സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഫാക്ടറി  ഉടമയടക്കം അപകടത്തില്‍ പരിക്കേറ്റ 15 പേര്‍ കാക്കിനാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  50 ശതമാനത്തിലധികം പൊള്ളലേറ്റവരാണ് ചികിത്സയിലുള്ളത്.

ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ അപകടതത്തില്‍ പെട്ട് ദൂരേക്ക് തെറിച്ചു പോയതായി സംശയിക്കുന്നു. ഇവരുടെ മൃതദേഹം ചിന്നിച്ചിതറി പോയിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി കാകിനടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പടക്കനിര്‍മാണശാലക്ക് ലൈസന്‍സ് ഉള്ളതായും ഉത്സവകാലങ്ങളില്‍ മാത്രമാണ് പടക്കങ്ങള്‍ നിര്‍മിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഫാക്ടറി ഉടമകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിരുന്നോ എന്ന് അന്വേഷിച്ച് വരികയാണ്. സര്‍ക്കാര്‍ ഫാക്ടറി ഉടമക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അറിയിച്ചു.

ആന്ധ്രയില്‍ പടക്കനിര്‍മാണ കമ്പനിക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 17 ആയി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്: കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
Keywords:  Andhra Pradesh cracker factory blast toll climbs to 17, Hyderabad, Injured, Hospital, Treatment, Burnt, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia