തിരുപതി ക്ഷേത്രത്തെ സംരക്ഷിക്കാൻ 25 കോടിയുടെ ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യ

 


തിരുപതി: (www.kvartha.com 23.07.2021) തിരുമലയിലെ ഭഗവാൻ വെങ്കിടേശ്വര ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ പ്രയോഗിക്കാനൊരുങ്ങി തിരുമല തിരുപതി ദേവസ്ഥാനം. ഇതോടെ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വിന്യസിക്കുന്ന രാജ്യത്തെ ആദ്യത്തെ ക്ഷേത്രഭരണ സ്ഥാപനമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മാറും. 25 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. 

തിരുപതി ക്ഷേത്രത്തെ സംരക്ഷിക്കാൻ 25 കോടിയുടെ ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യ

ഇക്കഴിഞ്ഞ ജൂണിൽ  ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണം അരങ്ങേറിയിരുന്നു. ജൂലൈ 6 ന് കർണാടകയിലെ കോലറിൽ ഡിആർഡിഒ  ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യയുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം സുരക്ഷാ മേധാവി ഗോപിനാഥ് ജാട്ടി പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ, രാജ്യത്തുടനീളമുള്ള വിവിധ പോലീസ് വകുപ്പുകളുടെ പ്രതിനിധികളും പ്രദർശനത്തിൽ പങ്കെടുത്തു.

ഡ്രോണുകൾ കണ്ടെത്തൽ, പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കൽ, പ്രതിരോധ നടപടി ക്രമങ്ങൾ തുടങ്ങിയവയ്ക്കാണ് 25 കോടി രൂപ മാറ്റിവെക്കുന്നത്. 
ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി ചേർന്ന് ഡിആർഡിഒ ചർച്ചകൾ നടത്തുന്നുണ്ട്. 

SUMMARY: DRDO, which has designated the defence PSU Bharat Electronics Ltd (BEL) to manufacture and market it's anti drone systems for now, is also in talks with some top companies for transfer of technology partners to scale up production and bring down costs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia