'മനുഷ്യന്റെ രൂപം; ഒരാളെ കൊല്ലാൻ പ്രാപ്തം'; ഒരു മീൻ കാരണം കടലിൽ പോവാൻ പേടിച്ച് മീൻപിടുത്ത തൊഴിലാളികൾ; സംഭവം ഇങ്ങനെ

 


ഗോദാവരി: (www.kvartha.com 15.03.2022) ആഴക്കടലിലെ മീൻപിടുത്ത തൊഴിലാളികളുടെ ജീവിതം പലപ്പോഴും വിധി പോലെയാണ്. അവർക്ക് നല്ല മീൻ കിട്ടിയാൽ വരുമാനം ഉണ്ടാകും. ഇല്ലെങ്കിൽ, അവർ വെറുംകൈയോടെ വീട്ടിലേക്ക് പോകുന്നു. അവരുടെ ഉപജീവനമാർഗം കടലിലെ മീൻ സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ പണമോ ഭക്ഷണമോ ഇല്ലാതെ അവരുടെ കുടുംബങ്ങൾ ദിവസങ്ങൾ കഴിയ്ക്കുന്നു.
                     
'മനുഷ്യന്റെ രൂപം; ഒരാളെ കൊല്ലാൻ പ്രാപ്തം'; ഒരു മീൻ കാരണം കടലിൽ പോവാൻ പേടിച്ച് മീൻപിടുത്ത തൊഴിലാളികൾ; സംഭവം ഇങ്ങനെ

ഗോദാവരി ജിലയിലെ കിഴക്കൻ ഉപ്പളഗുപ്തം മണ്ഡലം വാസലതിപ്പയിലെ തൊഴിലാളികൾ പതിവുപോലെ കടലിൽ പോയി. അവരുടെ മീൻപിടിത്ത വലയിൽ എന്തോ ഒന്ന് വലിച്ചു. പക്ഷേ ഒരു വിചിത്ര രൂപത്തിലുള്ള മീനിനെ കണ്ട് അമ്പരന്നു, ഒരു പരിധിവരെ, അതിന് മനുഷ്യമുഖം ഉണ്ടെന്ന് തോന്നി, പിടിക്കാൻ ശ്രമിച്ചപ്പോൾ അത് തൊഴിലാളികളെ ആക്രമിച്ചു. ശത്രു അടുത്തെത്തിയാൽ, അത് ഒരു കുമിള പോലെ വീർക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഫുഗു അല്ലെങ്കിൽ ടെട്രാഡോൺ, ബലൂൺ, പവർ, ഗ്ലോബ് എന്നിങ്ങനെ ഒന്നിലധികം പേരുകളിൽ അറിയപ്പെടുന്ന മീനാണിതെന്ന് ഉദ്യോഗസ്ഥരും വിദഗ്ധരും പറഞ്ഞു. അപൂർവവും അപകടകരവും മനുഷ്യനെ കൊല്ലാൻ ശേഷിയുള്ളതുമാണിതെന്നും അവർ വ്യക്തമാക്കി. വളരെ വിഷമുള്ളതിനാൽ അതിന്റെ ഉപയോഗത്തിനെതിരെയും അവർ മുന്നറിയിപ്പ് നൽകി. വിഷാംശം കണക്കിലെടുത്ത് 16-ാം നൂറ്റാണ്ടിൽ ജാപനീസ് സർകാർ ഫുഗുവിനെ നിരോധിച്ചിരുന്നു.

വിചിത്ര രൂപത്തിലുള്ള ഈ മീനിനെ കണ്ടെത്തിയതോടെ ഗോദാവരി ജില്ലകളിലും മറ്റും കടലിൽ ഇറങ്ങാൻ തൊഴിലാളികൾ ഭയക്കുന്നു. എന്നിരുന്നാലും, മീൻ പിടുത്തം അവരുടെ ഉപജീവനമാർഗമായതിനാൽ അവർക്ക് പോകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞില്ല.

Keywords:  News, National, Andhra Pradesh, Top-Headlines, Fishermen, Sea, Fish, Fish with Human Face, Andhra Pradesh Fishermen Fear Going to Sea After Reeling in 'Fish with Human Face'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia