സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍; പരാക്രമം കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്
Aug 7, 2021, 07:55 IST
അമരാവതി: (www.kvartha.com 07.08.2021) കടം കൊടുത്ത പണം തിരികെ ചോദിച്ച സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ മംഗലഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പലിശയ്ക്ക് പണം നല്‍കുന്ന ഗോവിന്ദ ഗോവര്‍ധനി (38)യെ ആണ് ഓടോഡ്രൈവര്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഗുണ്ടൂര്‍ ജില്ലയിലെ താഡേപ്പള്ളി മണ്ഡലത്തിലെ ചിറവരു ഗ്രാമത്തിലെ പൊകല ഗോപീകൃഷ്ണയാണ് അറസ്റ്റിലായത്.
വിജയവാഡയില്‍ നിന്നുള്ള തുണി വ്യാപാരിയായ ഗോവിന്ദ ഗോവര്‍ധനി പലിശയ്ക്ക് പണം കൊടുത്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഗോപീകൃഷ്ണ ഗോവര്‍ധനിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. മാസതവണയായി പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയിലാണ് ഗോവര്‍ധിനി പണം നല്‍കിയത്. പിന്നീട് തവണകള്‍ മുടങ്ങിയതോടെ ഗോപീകൃഷ്ണ തന്റെ ഓടോയില്‍ രാമചന്ദ്രപുരം ഭാഗത്തേക്ക് പോകുമ്പോള്‍ ഗോവര്‍ധനി തടഞ്ഞ് പണം ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഗോപീകൃഷ്ണ ഗോവര്‍ധിനിയെ അസഭ്യം പറയുകയും നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
യുവതിയെ ആക്രമിച്ച പ്രതി ഇവരെ വധിക്കുമെന്നും ഭീഷണി മുഴക്കി. സംഭവത്തിന് ശേഷം യുവതി മംഗലഗിരി റൂറല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐപിസി 354, 323, 506, 509 വകുപ്പുകള്‍ പ്രകാരം മംഗലഗിരി റൂറല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസാണ് ഗോപീകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.