ബീഹാര്‍ മുഖ്യമന്ത്രിക്കെതിരെ അദ്ധ്യാപകരുടെ ചെരിപ്പുയര്‍ത്തി പ്രതി­ഷേ­ധം

 


ബീഹാര്‍ മുഖ്യമന്ത്രിക്കെതിരെ അദ്ധ്യാപകരുടെ ചെരിപ്പുയര്‍ത്തി പ്രതി­ഷേ­ധം
മധുബനി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അദ്ധ്യാപകരുടെ ചെരുപ്പ് പൊക്കി കാണിച്ചുള്ള പ്രതിഷേധം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

സ്ഥിര അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളവും അലവന്‍സും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിതിഷ് കുമാര്‍ നയിച്ച അധികാര്‍ യാത്രയ്ക്കിടയിലായിരുന്നു അദ്ധ്യാപകരുടെ പ്രതിഷേധപ്രകടനം.

ഇത് നാലാം തവണയാണ് അദ്ധ്യാപകര്‍ ഇത്തരത്തില്‍ പ്രതിഷേധപ്രകടനം നടത്തുന്നത്. അദ്ധ്യാപകരുടെ സമരത്തിനുപിന്നില്‍ പ്രതിപക്ഷമാണെന്ന് നിതീഷ് കുമാര്‍ ആരോപിച്ചു.
SUMMERY: Madhubani: Bihar Chief Minister Nitish Kumar faced the wrath of the people at a rally, when a group of para teachers (contractual teachers) staged a protest by showing their slippers to Mr Kumar.

Keywords: National, Nithish Kumar, Bihar, Chief minister, slippers, protest, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia