Criticized | സംസാരിക്കുന്നത് ട്രോളന്മാരെ പോലെ, മുന്‍ അധ്യക്ഷനെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു; രാഹുല്‍ഗാന്ധിയെ വിടാതെ പിന്തുടര്‍ന്ന് അനില്‍ ആന്റണി

 


ന്യൂഡെല്‍ഹി: (www.kvartha.com) ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വീണ്ടും അനില്‍ ആന്റണി. രാഹുല്‍ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയാണെന്നും ദേശീയ നേതാവിനെ പോലെയല്ലെന്നുമായിരുന്നു അനിലിന്റെ ട്വീറ്റ്. ഗൗതം അദാനിക്കെതിരായ രാഹുലിന്റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു അനിലിന്റെ വിമര്‍ശനം.

ട്വീറ്റ് ഇങ്ങനെ:


Criticized | സംസാരിക്കുന്നത് ട്രോളന്മാരെ പോലെ, മുന്‍ അധ്യക്ഷനെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു; രാഹുല്‍ഗാന്ധിയെ വിടാതെ പിന്തുടര്‍ന്ന് അനില്‍ ആന്റണി

ദേശീയ പാര്‍ടിയുടെ മുന്‍ അധ്യക്ഷനെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ സംസാരം ട്രോളന്മാരുടേത് പോലെയാണ്. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളായി സംഭാവനകള്‍ നല്‍കിയ ഉയര്‍ന്ന പ്രതിഭകള്‍ക്കൊപ്പം വളര്‍ന്നു വരുന്ന എന്റെ പേര് കാണുമ്പോള്‍ ഞാന്‍ വളരെ വിനയാന്വിതനാണ്.

ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്‍ഡ്യക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവര്‍ക്ക് പാര്‍ടി വിടേണ്ടിവന്നു-അനില്‍ ആന്റണി ട്വീറ്റ് ചെയ്തു.

അദാനിയുടെ കംപനികളില്‍ ആര്‍ക്കാണ് 20,000 കോടി ബിനാമി പണം ഉള്ളതെന്ന ചോദ്യമാണ് ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിത്. 'അവര്‍ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവര്‍ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുന്നു - അദാനിയുടെ കംപനികളില്‍ ആര്‍ക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത് എന്നും രാഹുല്‍ ചോദിച്ചു. ഇതിനെതിരെയായിരുന്നു അനിലിന്റെ വിമര്‍ശനം.

Keywords:  Anil Antony criticized Rahul Gandhi again, New Delhi, Politics, Criticism, Rahul Gandhi, Anil Antony, Twitter, BJP, Congress, News, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia