അഴിമതിക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ അറസ്റ്റ് ചെയ്തു; നടപടി മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ
Apr 6, 2022, 15:10 IST
മുംബൈ: (www.kvartha.com 06.04.2022) അഴിമതിക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്തതിന് ശേഷം സിബിഐ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ദേശ്മുഖ് ജയിലിൽ കഴിയുകയായിരുന്നു. മുൻ മുംബൈ പൊലീസ് കമീഷനർ പരം ബീർ സിംഗ്, ദേശ്മുഖിനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അഴിമതി കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ താനെ ആസ്ഥാനമായുള്ള ഇടനിലക്കാരനായ സന്തോഷ് ജഗ്താപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ സചിൻ വാസെ, ദേശ്മുഖിന്റെ പേഴ്‌സനൽ സെക്രടറി സഞ്ജീവ് പലാണ്ഡെ, പേഴ്‌സനൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരെ കസ്റ്റഡിയിൽ എടുത്ത ശേഷം തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പലാണ്ഡെയെയും ഷിൻഡെയെയും കഴിഞ്ഞ വർഷം ഇഡി അറസ്റ്റ് ചെയ്യുകയും ജയിലിൽ കഴിയുകയും ചെയ്തു.
നഗരത്തിലെ റെസ്റ്റോറന്റുകളിൽ നിന്നും ബാറുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പരം ബീർ സിംഗ് ആരോപിച്ചിരുന്നു. ആരോപണങ്ങൾ ദേശ്മുഖ് നിഷേധിച്ചു, എന്നാൽ ബോംബെ ഹൈകോടതി കേസെടുക്കാൻ സിബിഐയോട് നിർദേശിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ അദ്ദേഹം സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.

Keywords: News, National, Top-Headlines, Mumbai, Arrested, CBI, Case, Corruption, Ex minister, High Court, Ministry, Anil Deshmukh, Corruption case, Anil Deshmukh arrested by CBI in corruption case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.