വിദേ­ശ ക­മ്പ­നി­കള്‍ ഇ­ന്ത്യ­യു­ടെ പൈതൃ­ക സമ്പ­ത്ത് ചൂഷ­ണം ചെ­യ്യു­ന്നു; അ­ണ്ണാ­ഹ­സാ­രെ

 


വിദേ­ശ ക­മ്പ­നി­കള്‍ ഇ­ന്ത്യ­യു­ടെ പൈതൃ­ക സമ്പ­ത്ത് ചൂഷ­ണം ചെ­യ്യു­ന്നു; അ­ണ്ണാ­ഹ­സാ­രെ
ഭുവനേശ്വര്‍: ഇ­ന്ത്യാ ഗ­വണ്‍­മെ­ന്റി­ന് ഹ­സാ­രെ­യു­ടെ രൂ­ക്ഷ­വി­മര്‍­ശനം.ഒ­റീ­സ­യില്‍ മൂ­ന്ന് ദി­വസ­ത്തെ സ­ന്ദര്‍­ശ­ന­ത്തി­നെ­ത്തി­യെ അ­ണ്ണാ­ഹ­സാ­രെ വിദേ­ശ ക­മ്പ­നി­കള്‍ ഇ­ന്ത്യ­യില്‍ ന­ട­പ്പി­ലാ­ക്കു­ന്ന പ­രി­ഷ്‌ക്കാ­ര­ങ്ങള്‍­ക്കെ­തി­രെ­യാണ് രൂ­ക്ഷ­വി­മര്‍ശ­നം ന­ട­ത്തിയത്.

 ഇ­ന്ത്യ­യില്‍ ഒ­രു­പാട് തൊ­ഴി­ല­വ­സ­ര­ങ്ങള്‍ ഉ­ണ്ടെന്നും അ­തി­നു­വേ­ണ്ടി വിദേ­ശ ക­മ്പ­നിക­ളെ ഇ­ന്ത്യ­യി­ലേ­ക്ക് ക്ഷ­ണി­ക്കുന്ന­ത് മ­ണ്ട­ത്ത­ര­മാ­ണെന്നും ഹ­സാ­രെ അ­ഭി­പ്രാ­യ­പ്പെട്ടു. വിദേ­ശ കമ്പനികള്‍ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കു­ക­യും, ഫാ­ക്ട­റി­കള്‍ കെ­ട്ടി­പ്പ­ടുത്തു­കൊ­ണ്ട് അ­ന്ത­രീ­ക്ഷം മ­ലി­ന­മാ­ക്കു­കയും ചെ­യ്യുന്നു.

ദക്ഷിണ കൊറിയന്‍ കമ്പനിയായ പോഷ്‌­കോ ഒറീസയില്‍ ആരംഭിക്കുന്ന ഭീമന്‍ സ്റ്റീല്‍ പ്ലാന്റിനെ സംബ­ന്ധി­ച്ച മാ­ധ്യ­മ­ങ്ങ­ളു­ടെ ചോ­ദ്യത്തി­നോട് പ്രതികരിക്കുകയായിരു­ന്നു അ­ദ്ദേഹം. പോഷ്‌­കോയെ മാത്രമല്ല ഇന്ത്യയി­ലെ എല്ലാ വിദേ­ശ കമ്പനികള്‍ക്കും തടയിടണ­മെന്നും ഹസാരെ കൂട്ടിച്ചേര്‍­ത്തു.

Keywords: Legacy, Richness , Exploit, Criticism, Development,Foreign, India, Anna Hazare, Visit, Orissa, Flat, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia