കേജ്‌രിവാളിന് പ്രധാനമന്ത്രി മോഹമെന്ന് ഹസാരെ

 


മഹാരാഷ്ട്ര:  (www.kvartha.com 12.04.2014) ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന് പ്രധാനമന്ത്രിയാകാനുള്ള മോഹമാണെന്നും അതുകൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചതെന്നും സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാഹസാരെ പറഞ്ഞു.

ഒരു അപകടാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പദം ഇട്ടെറിഞ്ഞ് പോകുകയായിരുന്നില്ല കെജ്‌രിവാള്‍ ചെയ്യേണ്ടിരുന്നത്. സര്‍ക്കാരിനെ നിലനിറുത്തിക്കൊണ്ട് ഒരു മാതൃകാ ഭരണമായിരുന്നു കാഴ്ചവെയ്‌ക്കേണ്ടിരുന്നത്. അതിനുശേഷം ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചിരുന്നെങ്കില്‍ എ.എ.പിക്ക് ജനങ്ങള്‍ക്കിടയില്‍ അല്പം കൂടി വില ഉണ്ടാകുമായിരുന്നു. രാജി വയ്ക്കരുതെന്ന് അന്ന് താന്‍ കെജ്‌രിവാളിനോട് പറഞ്ഞതാണ്. പക്ഷേ പ്രധാനമന്ത്രിമോഹം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. അതുകൊണ്ടാണ് രാജ്യത്താകമാനം സ്ഥാനാര്‍ത്ഥികളെ നിറുത്തിയത്. അണ്ണാ ഹസാരെ പറഞ്ഞു.

കേജ്‌രിവാളിന് പ്രധാനമന്ത്രി മോഹമെന്ന് ഹസാരെഡെല്‍ഹിയില്‍ രാജിവയ്ക്കാനുള്ള തീരുമാനം ഒരു മണ്ടത്തരമായിരുന്നുവെന്ന് കെജ്‌രിവാള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് ഹസാരെയുടെ കമന്റ്. കെജ്‌രിവാളിനും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ മനപ്പൂര്‍വ്വമല്ലായിരിക്കുമെന്നും പറഞ്ഞ ഹസാരെ അവ ആസൂത്രണപരമായിരുന്നോ എന്ന സംശയവും പ്രകടിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  National, Aam Aadhmi Party, Kejirwal, Anna Hazare, Social Activist, Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia