ലോക്പാല്‍ ബില്‍: ഹസാരെ ഉപവാസം ആരംഭിച്ചു

 


ലോക്പാല്‍ ബില്‍: ഹസാരെ  ഉപവാസം ആരംഭിച്ചു
ന്യൂഡല്‍ഹി: ഗാന്ധിയന്‍ അന്നാ ഹസാരെ ഏകദിന ഉപവാസം തുടങ്ങി. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച ലോക്പാല്‍ ബില്ലിന്റെ കരട് റിപോര്‍ട്ടില്‍ തങ്ങളുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസം. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് ഉപവാസം. ഹസാരെയ്ക്ക് പിന്തുണയുമായി നൂറുകണക്കിന് ആളുകളാണ് ജന്ദര്‍ മന്ദറില്‍ തടിച്ചുകൂടിയിരിക്കുന്നത്.
ശനിയാഴ്ച ദില്ലിയില്‍ എത്തിയ അന്നാ ഹസാരെ ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് മഹാരാഷ്ട്ര സദനില്‍ നിന്ന് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജന്തര്‍ മന്ദിറില്‍ ഉപവാസം ആരംഭിച്ചത്. അടുത്ത അനുയായികളായ അരവിന്ദ് കേജ്രിവാള്‍, കിരണ്‍ ബേദി, മനീഷ് ശിശോദിയ തുടങ്ങിയവരും ഹസാരെയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹസാരെ വരുന്നതറിഞ്ഞ് നൂറുകണക്കിന് അനുയായികളും രാജ്ഘട്ടിലെത്തിയിരുന്നു. ശക്തമായ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്.

English Summary
New Delhi: Raising the pitch on the Lokpal issue, social activist Anna Hazare on Sunday sat on a day-long fast in New Delhi protesting against “watered-down” proposals of Parliamentary Standing Committee on the anti-graft measure.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia