രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് അണ്ണാഹസാരെ

 


ഡല്‍ഹി: രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ആരും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഗാന്ധിയനും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അണ്ണാഹസാരെ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അണ്ണാ ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ മഷി ഒഴിച്ച സംഭവത്തെ ഹസാരെ അപലപിക്കുകയുണ്ടായി. അഴിമതിക്കാരായ ആളുകള്‍ അധികാരത്തില്‍ വരുന്നത് തടയണമെന്നും നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭയ്ക്കു മാത്രമേ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയൂ എന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

ജന്‍ലോക്പാല്‍ സമരത്തിന്റെ ഫണ്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് അണ്ണാ ഹസാരെ അയച്ച കത്തിന് മറുപടി നല്‍കാനാണ് കേജ്‌രിവാള്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഒരു യുവാവ് പ്രകോപനപരമായി കേജ്‌രിവാളിന്റെ സമീപത്തേക്ക് നീങ്ങി അദ്ദേഹത്തിനു നേരെ മഷി ഒഴിക്കുകയായിരുന്നു.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് അണ്ണാഹസാരെ
ഗാന്ധിയനായ തന്റെ പേര് പലരും രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം പ്രവണതകള്‍ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും ഹസാരെ പറഞ്ഞു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
യുവാവിനെ വീട് കയറി അക്രമിച്ചു

Keywords:  New Delhi, Anna Hazare, Press meet, Channel, Corruption, Election, Youth, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia