മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണ്ണാ ഹസാരെ

 


റലീഗന്‍ സിദ്ധി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെ പങ്കാളിയാകും. സാധാരണയായി രാഷ്ട്രീയ പ്രചാരണ രംഗങ്ങളില്‍ നിന്നും അകന്നുനിന്നിരുന്ന വ്യക്തിയാണ് ഹസാരെ.

മമതയുടെ ആര്‍ഭാട രഹിതമായ ജീവിതമാണ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രേരിപ്പിച്ചതെന്ന് ഹസാരെ പറയുന്നു. 10*8 അടി മുറിയിലാണ് അവര്‍ താമസിക്കുന്നത്. ഹവായ് ചെരുപ്പുകളാണ് അവര്‍ ധരിക്കുന്നത് ഹസാരെ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ സാമ്പത്തീക രംഗത്ത് മാറ്റം വരുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ മമത അതേക്കുറിച്ച് ചിന്തിക്കുന്നുണ്ട് ഹസാരെ കൂട്ടിച്ചേര്‍ത്തു.

മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണ്ണാ ഹസാരെ
മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് മമതയുടെ ദൂതുമായി ഹസാരെയെ സമീപിക്കുകയായിരുന്നു. തന്റെ 17 ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മമത വാക്കുനല്‍കിയതായും ഹസാരെ വ്യക്തമാക്കി. രാജ്യപുരോഗതിക്ക് 17 ആവശ്യങ്ങള്‍ ഉന്നയിച്ച് ഹസാരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചുവെങ്കിലും മമത ബാനര്‍ജി മാത്രമാണ് കത്തിനോട് പ്രതികരിച്ചത്.

SUMMARY: Ralegaon Siddhi: Anna Hazare will campaign for Mamata Banerjee's Trinamool Congress in the Lok Sabha elections due by May. The Gandhian activist has so far kept away from political campaigns.

Keywords: Anna Hazare, Mamta Banerji, Lok Sabha Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia