Annamalai | തമിഴ് നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കുമെന്ന് പ്രഖ്യാപിച്ച് അണ്ണാമലൈ
Nov 8, 2023, 18:54 IST
ചെന്നൈ: (KVARTHA) തമിഴ് നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ശ്രീരംഗത്ത് രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണ്ണാമലൈയുടെ പ്രസംഗം:
ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ഒരു പാര്‍ടിയുണ്ടെങ്കില്‍ അത് ഡി എം കെയാണ്. 1967 ല്‍ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ അവര്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വിഢ്ഡികളാണെന്നും ഒരാളും ദൈവത്തില്‍ വിശ്വസിക്കരുതെന്നുമായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്. ഇതിനൊപ്പം അവരുടെ കൊടിയും അവിടെ സ്ഥാപിച്ചു. എന്നാല്‍, ബി ജെ പി അധികാരത്തിലെത്തിയാല്‍ ഇത്തരം ബോര്‍ഡുകളും കൊടികളും പ്രതിമകളും ഉടന്‍ നീക്കുമെന്ന് ശ്രീരംഗത്തിന്റെ മണ്ണില്‍ നിന്നും പ്രതിജ്ഞ ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.
ദ്രവീഡിയന്‍ നേതാവും ജാതി വിരുദ്ധ പോരാളിയുമായ പെരിയാറിന്റെ പ്രതിമയാണ് ശ്രീരംഗം ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ അണ്ണാമലൈ പറഞ്ഞിരിക്കുന്നത്. അതേസമയം, പെരിയാറിന്റെ പ്രതിമകള്‍ നീക്കി പകരം സന്യാസിമാരായ അല്‍വാര്‍, നായനാര്‍ എന്നിവരുടേയും തിരുവള്ളുവരുടേയും പ്രതിമ സ്ഥാപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
സനാതന ധര്‍മം സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്ക് സനാതന ധര്‍മത്തില്‍ പറയുന്ന പ്രകാരം ആരാധന നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നായിരുന്നു വിമര്‍ശനം.
അണ്ണാമലൈയുടെ പ്രസംഗം:
ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ഒരു പാര്‍ടിയുണ്ടെങ്കില്‍ അത് ഡി എം കെയാണ്. 1967 ല്‍ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ അവര്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വിഢ്ഡികളാണെന്നും ഒരാളും ദൈവത്തില്‍ വിശ്വസിക്കരുതെന്നുമായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്. ഇതിനൊപ്പം അവരുടെ കൊടിയും അവിടെ സ്ഥാപിച്ചു. എന്നാല്‍, ബി ജെ പി അധികാരത്തിലെത്തിയാല്‍ ഇത്തരം ബോര്‍ഡുകളും കൊടികളും പ്രതിമകളും ഉടന്‍ നീക്കുമെന്ന് ശ്രീരംഗത്തിന്റെ മണ്ണില്‍ നിന്നും പ്രതിജ്ഞ ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.
ദ്രവീഡിയന്‍ നേതാവും ജാതി വിരുദ്ധ പോരാളിയുമായ പെരിയാറിന്റെ പ്രതിമയാണ് ശ്രീരംഗം ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ അണ്ണാമലൈ പറഞ്ഞിരിക്കുന്നത്. അതേസമയം, പെരിയാറിന്റെ പ്രതിമകള്‍ നീക്കി പകരം സന്യാസിമാരായ അല്‍വാര്‍, നായനാര്‍ എന്നിവരുടേയും തിരുവള്ളുവരുടേയും പ്രതിമ സ്ഥാപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
Keywords: Annamalai: Will remove statues with atheist slogans in front of temples if BJP comes to power in TN, Chennai, News, Annamalai, Criticized, Politics, Religion, Temple, Board, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.