ബംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് പീഡനം

 


ബംഗളൂരു: (www.kvartha.com 22.10.2014) ബംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും നഴ്‌സറി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയായ മൂന്നു വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച ജലാഹള്ളിയിലെ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ കേസാണ് ബംഗളൂരുവില്‍ റിപോര്‍ട്ട് ചെയ്യുന്നത്.

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ കുട്ടി കരയുകയും ഭയപ്പെടുകയും ചെയ്യുന്നതു കണ്ട് മാതാപിതാക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു. എന്നാല്‍ തന്നെ സ്‌കൂളില്‍ വെച്ച് തല്ലി എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലാവുന്നത്. കുട്ടിക്ക് കടുത്ത പനിയും ഉണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി പഠിക്കുന്ന സ്വകാര്യ സ്‌കൂളിലെ ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌കൂളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍  വിബ്ജിയോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു കെ ജി വിദ്യാര്‍ത്ഥിനിയാ ആറു വയസുകാരി പീഡനത്തിനിരയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ടു ജിം പരിശീലകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നേരത്തെ എട്ടു വയസുകാരിയും ബംഗളൂരുവിലെ വിദ്യാലയത്തില്‍ പീഡനത്തിനിരയായിരുന്നു. 63 വയസുള്ള അധ്യാപകനായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

ബംഗളൂരുവിലെ സ്‌കൂളില്‍   വീണ്ടും നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക്  പീഡനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുബണൂരില്‍ പിടിയിലായത് മഞ്ചേശ്വരത്തെ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനെത്തിയ സംഘം

Keywords:  Another 3 years old girl raped in Bangalore school, Bangalore, Student, Parents, Complaint, Police, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia