ദാദ്രിക്ക് സമാനമായ സംഭവം ഡല്‍ഹിയിലും; മുസ്ലീം കുടുംബത്തിന് നേര്‍ക്ക് ജനക്കൂട്ടത്തിന്റെ ആക്രമണം

 


ന്യൂഡല്‍ഹി: (www.kvartha.com 26.06.2016) ന്യൂഡല്‍ഹിയില്‍ മുസ്ലീം കുടുംബത്തിന് നേര്‍ക്ക് ജനകൂട്ടത്തിന്റെ ആക്രമണം. കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും വീട്ടുസാധനങ്ങള്‍ അഗ്‌നിക്കിരയാക്കിയെന്നും ആരോപണമുണ്ട്.

ബീഹാറിലെ കതിഹര്‍ ജില്ലയില്‍ നിന്നുമാണ് തസ്ലീമുദ്ദീനും കുടുംബവും ഡല്‍ഹിയിലേയ്ക്ക് കുടിയേറിയത്. ചായവിറ്റാണിദ്ദേഹം കുടുംബം പുലര്‍ത്തുന്നത്.

ബുധനാഴ്ച വൈകിട്ട് 7.30ഓടെ നാലുപേരടങ്ങുന്ന സംഘം തസ്ലീമുദ്ദീന്റെ വീട്ടിലെത്തി കതകില്‍ തട്ടി. എന്നാല്‍ മകള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അക്രമികള്‍ മകളുടെ ഭര്‍ത്താവായ മുഹമ്മദ് റഫീദുലിനെ അസഭ്യം പറഞ്ഞു.

എന്നാല്‍ വീടിനകത്തുനിന്നും പ്രതികരണമൊന്നും ലഭിക്കാതായതോടെ അവര്‍ തിരികെ പോയി. അല്പ സമയം കഴിഞ്ഞ് 60 പേരടങ്ങുന്ന സംഘമായി തിരിച്ചെത്തി. ഇവരുടെ കൈവശം ഇരുമ്പ് വടികളും ദണ്ഡുകളുമുണ്ടായിരുന്നു.

കണ്ണില്‍ കണ്ടതെല്ലാം അവര്‍ തച്ചുടച്ചു. തസ്ലീമുദ്ദീനേയും ഭാര്യ ആസിയയേയും മകള്‍ ഷഹനാസ് ഖതൂണിനേയും മകന്‍ അഷ്ഫഖിനേയും മര്‍ദ്ദിച്ചു.

മാധ്യമങ്ങള്‍ ഇതൊരു വിഷയമാക്കിയതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. മുന്‍പും ഇവിടുത്തെ മുസ്ലീം കുടുംബങ്ങള്‍ക്ക് നേരെ സമാനമായ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാല്‍ ആരും പരാതി നല്‍കാന്‍ ധൈര്യപ്പെടാറില്ല.
ദാദ്രിക്ക് സമാനമായ സംഭവം ഡല്‍ഹിയിലും; മുസ്ലീം കുടുംബത്തിന് നേര്‍ക്ക് ജനക്കൂട്ടത്തിന്റെ ആക്രമണം

SUMMARY: New Delhi: The recent incident in Delhi capital has again proved that Muslims are not safe in the country. Police delayed in registering FIR unless the incident came into light through media.

Keywords: New Delhi, Recent, Incident, Delhi capital, Proved, Muslims, Safe, Country, Police, Delayed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia