ഇസ്ലാം വിരുദ്ധ ചിത്രം: ചെന്നൈ കോണ്‍സുലേറ്റിനുസമീപം ലാത്തിച്ചാര്‍ജ്ജ്

 


ഇസ്ലാം വിരുദ്ധ ചിത്രം: ചെന്നൈ കോണ്‍സുലേറ്റിനുസമീപം ലാത്തിച്ചാര്‍ജ്ജ്
ചെന്നൈ: ചെന്നൈയില്‍ യുഎസ് കോണ്‍സുലേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്. പ്രക്ഷോഭകരെ പിരിച്ചുവിടുന്നതിനിടയിലാണ് ലാത്തിചാര്‍ജ്ജ്. യുഎസിന്റെ ഇസ്ലാം വിരുദ്ധ ചിത്രത്തിനെതിരെ 20ഓളം ഇസ്ലാം സംഘടനകളാണ് പ്രക്ഷോഭ റാലി സംഘടിപ്പിച്ചത്. അണ്ണാ ശാല റോഡിലെ കോണ്‍സുലേറ്റിലേയ്ക്ക് 2000ത്തിലേറെ പ്രക്ഷോഭകരാണ് മാര്‍ച്ച് നടത്തിയത്.

യുഎസ് വിരുദ്ധ പ്രക്ഷോഭത്തെതുടര്‍ന്ന് കോണ്‍സുലേറ്റ് മൂന്ന് ദിവസത്തേയ്ക്ക് അടച്ചിട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തമില്‍ നാട് മുസ്ലീം മുന്നേറ്റ കഴകം നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍സുലേറ്റിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

 
SUMMERY: Chennai: Some vehicles were set on fire and police resorted to lathicharge on Tuesday to disperse a large number of people belonging to more than 20 Muslim organisations who had gathered to protest against an American movie which allegedly denigrated Islam.

Keywords: National, Chennai, Protest, Anti Muslim Film, protesters, Lathicharge, Muslim organisations, American movie, US consulate,  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia