ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും നിരോധിച്ചു

 


ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും നിരോധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍  ഇന്റര്‍നെറ്റ് സര്‍വീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. പ്രവാചകനെ മോശമായി ചിത്രീകരിച്ച സിനിമയുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം. മൊബൈല്‍ ഫോണ്‍ സര്‍വീസും നിരോധിച്ചിട്ടുണ്ട്.

വെളളിയാഴ്ച മുതലാണ് ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ ലഭിക്കാതായത്. വിവാദ സിനിമ സംസ്ഥാനത്തു ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായാണ് സര്‍ക്കാര്‍ നടപടിയെ വിശദീകരിച്ചത്. സിനിമ ലഭ്യമാകാതിരിക്കാന്‍ എല്ലാ നടപടികളും ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ്, ടെലികോം വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

SUMMARY: In the wake of the protests over an anti-Islam film gaining momentum, Internet and mobile phone services have been suspended in Kashmir.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia