ഫേസ്ബുക്ക് അറസ്റ്റ്: പോലീസിനെ ന്യായീകരിച്ച് ശശി തരൂര്‍ രംഗത്ത്

 



ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന്‍, കേരള മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എന്നിവര്‍ക്കെതിരെ ഫേസ്ബുക്ക് പരാമര്‍ശം നടത്തിയ 111 പേരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്തെത്തി.

കുര്യനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു കമന്റുകളും പോസ്റ്റുകളും അപ്ലോഡ് ചെയ്ത പ്രതികളുടെ ലക്ഷ്യമെന്ന് തരൂര്‍ ആരോപിച്ചു.

പിജെ കുര്യനെ പിന്തുണച്ച് പ്രസ്താവന നടത്തിയ ബിന്ദു കൃഷ്ണയേയും കുര്യനേയും ഉള്‍പ്പെടുത്തി അശ്ലീല ചുവയുള്ള പോസ്റ്റുകളും കമന്റുകളുമാണ് ഫേസ്ബുക്കില്‍ പ്രചരിച്ചത്. പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍, ലൈക്ക് ചെയ്തവര്‍, കമന്റു പാസാക്കിയവര്‍ തുടങ്ങി നിരവധി പേരാണ് കേസില്‍ പ്രതികളായത്. ബിന്ദു കൃഷ്ണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് നടപടി.

ഫേസ്ബുക്ക് അറസ്റ്റ്: പോലീസിനെ ന്യായീകരിച്ച് ശശി തരൂര്‍ രംഗത്ത്അതേസമയം ഫേസ്ബുക്ക് പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ അറസ്റ്റുകള്‍ ദേശീയ തലത്തില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ബാല്‍ താക്കറേയുടെ മരണത്തെതുടര്‍ന്ന് ഫേസ്ബുക്ക് പരാമര്‍ശം നടത്തിയ പെണ്‍കുട്ടികളുടെ അറസ്റ്റിന് സമാനമായ അറസ്റ്റുകളാണ് കേരളത്തിലുണ്ടായതെന്ന് ആരോപിച്ച് നിരവധിപേര്‍ രംഗത്തുവന്നിരുന്നു.

SUMMARY: New Delhi: Union Minister Shashi Tharoor has reportedly defended police action against 111 people for posting and sharing 'defamatory' remarks against Rajya Sabha Deputy Chairman PJ Kurien in the Suryanelli gangrape case.

Keywords: National news, Cyber cell, Kerala Police, Internet users, Complaint, Filed, Kerala Mahila Congress, Leader, Bindu Krishna, Targeted, PJ Kurian, Sashi Taroor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia