റിപ്പബ്ലിക് ദിനത്തില്‍ ഒബാമ വിരുദ്ധ റാലിക്ക് കോടതിയുടെ വിലക്ക്
Jan 24, 2015, 18:00 IST
ചെന്നൈ: (www.kvartha.com 24.01.2015) റിപ്പബ്ലിക് ദിനത്തില്‍ ഒബാമ വിരുദ്ധ റാലിക്ക് കോടതിയുടെ വിലക്ക്. ചെന്നൈ, കോയമ്പത്തൂര്‍, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് റാലികള്‍ക്ക് വിലക്കേര്‍പെടുത്തിയിട്ടുള്ളത്. മദ്രാസ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ മറ്റൊരു ദിവസം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായെത്തുന്ന ബരാക് ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധപ്രകടനം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് തൊഴിലാളി സംഘടനകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. നേരത്തെ ഭോപ്പാല്‍ വാതകദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാനും കേസിലെ പ്രധാന പ്രതിയുമായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണെ വിട്ടുതരണമെന്ന ആവശ്യം അമേരിക്ക തള്ളിയിരുന്നു.
1984 മുതല്‍ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും അമേരിക്ക അനുകൂലനിലപാട് സ്വീകരിച്ചിരുന്നില്ല. 2014 സെപ്റ്റംബര്‍ 29ന് ആന്‍ഡേഴ്‌സണ്‍ മരിക്കുകയും ചെയ്തുവെന്ന് തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമ്പോഴെല്ലാം തൊഴിലാളി സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുക പതിവായിരുന്നു.
ഇത്തവണയും പ്രകടനത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Keywords: Anti-Obama protests can't be permitted on Republic Day, chennai, Rally, High Court, School, America, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.