തെലുങ്കാന: ചര്‍ച്ച പരാജയം; സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം

 


ഹൈദരാബാദ്: സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിട്ട് സമരവുമായി മുന്നേറുകയാണ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ചയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ലഭ്യമായിട്ടുള്ള ഊര്‍ജ്ജ വിഭവങ്ങളിലൂടെ സംസ്ഥാനത്തെ ഊര്‍ജ്ജപ്രതിസന്ധിക്ക് അല്പമെങ്കിലും പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഊര്‍ജ്ജ വകുപ്പ്.

ആന്ധ്രാ പ്രദേശ് ഊര്‍ജ്ജോല്പാദന കോര്‍പ്പറേഷനിലെ 30,000 ജീവനക്കാരാണ് പ്രതിഷേധ സമരത്തില്‍ പങ്കാളികളായിരിക്കുന്നത്. ആന്ധ്രയെ രണ്ടായി തിരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇവരെ കൂടാതെ 20,000 കരാര്‍ ജീവനക്കാരും സമരത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ രണ്ട് ദിവസമായി സീമാന്ധ്ര ഉള്‍പ്പെടെയുള്ള 13 ജില്ലകളില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.
തെലുങ്കാന: ചര്‍ച്ച പരാജയം; സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം

SUMMARY: Hyderabad: Employees of the power sector in coastal Andhra and Rayalaseema regions of Andhra Pradesh will continue with their indefinite strike as talks with the government to end the stalemate failed late on Tuesday tonight.

Keywords: National news, Telangana, Andhra Pradesh, power strike, Rayalaseema, N Kiran Kumar Reddy , Seemaandhra, Jaganmohan Reddy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia