SC Verdict | 'അധിക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല'; നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി; 'സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത വേണം'

 


ന്യൂഡെൽഹി: (www.kvartha.com) സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നതോ അവഹേളിക്കുന്നതോ ആയ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറഞ്ഞാൽ റദ്ദാക്കാനാകില്ലെന്നും അത്തരം സന്ദർഭങ്ങളിൽ
പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി. സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റിട്ടെന്ന കേസിൽ തനിക്കെതിരായ കോടതി വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎയും നടനുമായ എസ് വി ശേഖർ (72) നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന പരാമർശം നടത്തിയത്.

SC Verdict | 'അധിക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല'; നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി; 'സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത വേണം'


2018 ഏപ്രിലിൽ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അസഭ്യ പരാമർശം അടങ്ങിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുവെന്നതിന് ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ് വി ശേഖർ സുപ്രീം കോടതിയെ സമീപിച്ചത്. അബദ്ധം മനസിലായതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്‌തുവെന്ന്‌ ശേഖറിന്റെ അഭിഭാഷകൻ കോടതിൽ വാദിച്ചു. ഇതോടൊപ്പം താരം നിരുപാധികം മാപ്പ് പറഞ്ഞതായും ആ സമയത്ത് കാഴ്ച മങ്ങിയതിനാൽ അത് വായിക്കാതെ താരം മറ്റൊരാളുടെ പോസ്റ്റ് അറിയാതെ ഷെയർ ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. താരം മാന്യമായ ഒരു കുടുംബത്തിൽ നിന്നുള്ള ആളാണ്. കുടുംബം വനിതാ മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്നവരാണ്. ആ സമയം കണ്ണിൽ മരുന്ന് ഒഴിച്ചിരുന്നു. ഇക്കാരണത്താൽ, പങ്കിട്ട പോസ്റ്റിന്റെ ഉള്ളടക്കം വായിക്കാൻ കഴിഞ്ഞില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ഉള്ളടക്കം വായിക്കാതെ താരം എങ്ങനെയാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്ന് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.

താരത്തിന്റെ വിശദീകരണം സ്വീകരിക്കാതെ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നല്ല, ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്നും, എല്ലാ പോസ്റ്റുകളും പങ്കിടുന്നതിന് മുമ്പ് വായിക്കേണ്ടതും ആവശ്യമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയയിൽ അയയ്‌ക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്ന സന്ദേശം വില്ലിൽ നിന്ന് തൊടുത്തുവിട്ട അമ്പ് പോലെയാണെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കവെ പറഞ്ഞിരുന്നു. സന്ദേശം അയച്ചയാളുടെ പക്കലുള്ളിടത്തോളം അത് അയാളുടെ നിയന്ത്രണത്തിലായിരിക്കും. ഒരിക്കൽ അയച്ചു കഴിഞ്ഞാൽ, സന്ദേശം അയച്ചയാൾ ഉണ്ടാക്കിയ നാശത്തിന്റെ അനന്തരഫലങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കണം. ക്ഷമാപണം നടത്തി അതിൽ നിന്ന് കരകയറുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ബെഞ്ച് വിധിയിൽ പറഞ്ഞിരുന്നു.

SC Verdict, Supreme Court, SV Shekhar, Judgment, National, Social Media, Share, Social Media Post, Madras HC, Tamil Nadu, Actor, MLA,  Apology Not Enough For Abusive Social Media Posts, Liable To Face Action: Supreme Court To Actor And Former MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia