Rahman's Daughters | പിതാവിനെ പലരും തട്ടിപ്പുകാരനായാണ് കാണുന്നത്, ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്‌സിന്റെ ഭാഗം;ചെന്നൈയില്‍ നടന്ന 'മറക്കുമാ നെഞ്ചം' സംഗീതപരിപാടിയുടെ സംഘാടനത്തില്‍ വന്ന പിഴവിന്റെ പേരില്‍ എ ആര്‍ റഹ് മാനെ വിമര്‍ശിച്ചവര്‍ക്കെതിരെ പരസ്യ പ്രതികരണവുമായി മക്കള്‍
Sep 12, 2023, 13:20 IST
ചെന്നൈ: (www.kvartha.com) ചെന്നൈയില്‍ നടന്ന 'മറക്കുമാ നെഞ്ചം' സംഗീതപരിപാടിയുടെ സംഘാടനത്തില്‍ വന്ന പിഴവിന്റെ പേരില്‍ സംഗീതസംവിധായകന്‍ എ ആര്‍ റഹ് മാനെ വിമര്‍ശിച്ചവര്‍ക്കെതിരെ പരസ്യ പ്രതികരണവുമായി മക്കളായ ഖ്വദീജയും റഹീമയും. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതികരണം അറിയിച്ചത്. ഇപ്പോള്‍ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്‌സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
സെപ്തംബര്‍ 10നായിരുന്നു 'മറക്കുമാ നെഞ്ചം' എന്ന സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടികറ്റെടുത്തെങ്കിലും പലര്‍ക്കും വേദിയുടെ അടുത്തുപോലും എത്താന്‍ സാധിച്ചില്ല. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടികറ്റുകളാണ് വിതരണം ചെയ്തത്. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.
സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ പലരും വേദിക്കരികില്‍ എത്തി കാത്തു നിന്നിട്ടും അകത്തു പ്രവേശിക്കാന്‍ സാധിച്ചില്ല. തിരക്കില്‍പ്പെട്ട് പലര്‍ക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. തിരക്കിനിടയില്‍ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തില്‍ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നുമുള്ള പരസ്യപ്രതികരണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.
ഈ സാഹചര്യത്തിലാണ് റഹ് മാന്റെ മക്കള്‍ പിതാവിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
ഇരുവരുടേയും പോസ്റ്റില്‍ പറയുന്നത്:
ചെന്നൈയിലെ പരിപാടിക്കിടെ ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായത് നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ്. എന്നിട്ടും അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുകയാണെന്നു പറഞ്ഞ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പിതാവിനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്ന് മനസ്സിലാക്കുക, മുന്‍ വര്‍ഷങ്ങളില്‍ മനുഷ്യര്‍ പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും പകച്ചു നിന്നപ്പോള്‍ അവര്‍ക്കു കൈത്താങ്ങായി നിന്നിരുന്നു അദ്ദേഹം.
2016ല്‍ ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വച്ച് സംഗീതപരിപാടി സംഘടിപ്പിച്ചത് പ്രളയബാധിതരായവര്‍ക്കു സാമ്പത്തിക സഹായം എത്തിക്കുന്നതിനു വേണ്ടിയായിരുന്നു. 2018ല്‍ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കുന്നതിനു വേണ്ടി വിദേശത്ത് അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചു. 2020ല്‍ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങളെ ചേര്‍ത്തു പിടിച്ച് മാസങ്ങളോളും അവര്‍ക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. 2022ല്‍ അദ്ദേഹം ഒരു സംഗീതപരിപാടി നടത്തിയത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും സഹായിക്കുന്നതിനു വേണ്ടിയായിരുന്നു. അതുകൊണ്ട് സംസാരിക്കുന്നതിനു മുന്‍പേ ഒന്നു ചിന്തിക്കൂ, എന്ന് റഹീമയും ഖ്വദീജയും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
സുരക്ഷാ, സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകരോഷം അണപൊട്ടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എ ആര്‍ റഹ് മാനും സംഘാടകരും രംഗത്തെത്തി. സംഗീതപരിപാടി കാണാന്‍ ടികറ്റ് എടുത്തവര്‍ അതിന്റെ പകര്‍പ്പ് ഇമെയില്‍ വഴി അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പരാതികള്‍ പരിഹരിക്കുകയും വിമര്‍ശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും റഹ് മാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറപ്പാക്കുമെന്നും അദ്ദേഹം ആരാധകര്‍ക്ക് വാക്ക് നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്തംബര്‍ 10നായിരുന്നു 'മറക്കുമാ നെഞ്ചം' എന്ന സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടികറ്റെടുത്തെങ്കിലും പലര്‍ക്കും വേദിയുടെ അടുത്തുപോലും എത്താന്‍ സാധിച്ചില്ല. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടികറ്റുകളാണ് വിതരണം ചെയ്തത്. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.
സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ പലരും വേദിക്കരികില്‍ എത്തി കാത്തു നിന്നിട്ടും അകത്തു പ്രവേശിക്കാന്‍ സാധിച്ചില്ല. തിരക്കില്‍പ്പെട്ട് പലര്‍ക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. തിരക്കിനിടയില്‍ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തില്‍ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നുമുള്ള പരസ്യപ്രതികരണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.
ഈ സാഹചര്യത്തിലാണ് റഹ് മാന്റെ മക്കള്‍ പിതാവിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
ഇരുവരുടേയും പോസ്റ്റില്‍ പറയുന്നത്:
ചെന്നൈയിലെ പരിപാടിക്കിടെ ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായത് നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ്. എന്നിട്ടും അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുകയാണെന്നു പറഞ്ഞ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പിതാവിനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്ന് മനസ്സിലാക്കുക, മുന്‍ വര്‍ഷങ്ങളില്‍ മനുഷ്യര്‍ പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും പകച്ചു നിന്നപ്പോള്‍ അവര്‍ക്കു കൈത്താങ്ങായി നിന്നിരുന്നു അദ്ദേഹം.
2016ല്‍ ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വച്ച് സംഗീതപരിപാടി സംഘടിപ്പിച്ചത് പ്രളയബാധിതരായവര്‍ക്കു സാമ്പത്തിക സഹായം എത്തിക്കുന്നതിനു വേണ്ടിയായിരുന്നു. 2018ല്‍ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കുന്നതിനു വേണ്ടി വിദേശത്ത് അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചു. 2020ല്‍ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങളെ ചേര്‍ത്തു പിടിച്ച് മാസങ്ങളോളും അവര്‍ക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. 2022ല്‍ അദ്ദേഹം ഒരു സംഗീതപരിപാടി നടത്തിയത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും സഹായിക്കുന്നതിനു വേണ്ടിയായിരുന്നു. അതുകൊണ്ട് സംസാരിക്കുന്നതിനു മുന്‍പേ ഒന്നു ചിന്തിക്കൂ, എന്ന് റഹീമയും ഖ്വദീജയും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
Keywords: AR Rahman's daughters defend their father over Chennai concert fiasco, Yuvan Shankar Raja slams organizers, Chennai, News, AR Rahman's Daughters Defend Their Father, Controversy, Music Program, Social Media, Criticism, Ticket, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.