Married | നടന് അര്‍ബാസ് ഖാന് വീണ്ടും വിവാഹിതനായി; മേകപ് ആര്‍ടിസ്റ്റ് ശുറാ ഖാനാണ് വധു
Dec 25, 2023, 12:56 IST
മുംബൈ: (KVARTHA) നടന് അര്‍ബാസ് ഖാന് വീണ്ടും വിവാഹിതനായി. മേകപ് ആര്‍ടിസ്റ്റ് ശുറാ ഖാനാണ് വധു. തന്റെ പുതിയ ചിത്രമായ 'പട്ന ശുക്ല'യുടെ സെറ്റില്‍ വച്ചാണ് അര്‍ബാസ് ഖാനും ശൂറ ഖാനും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും അത് വിവാഹത്തിലെത്തുകയുമായിരുന്നു. സല്മാന് ഖാന്റെ സഹോദരനാണ്. സഹോദരി അര്‍പിത ഖാന്റെ മുംബൈയിലെ വസതിയില്‍വെച്ച് ഞായറാഴ്ചയായിരുന്നു നിക്കാഹ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
സഹോദരങ്ങളായ സല്മാന് ഖാന്, സൊഹൈല്‍ ഖാന്, മാതാപിതാക്കളായ സലിം ഖാന്, സല്‍മ ഖാന്, മകന് അര്ഹാന് ഖാന് എന്നിവരുള്‍പെടെയുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ശൂറ ഖാനുമായി അടുത്ത ബന്ധം പങ്കിടുന്ന സുഹൃത്ത് രവീണ ടന്ഡന്, മകള്‍ റാഷ ടന്ഡന്, ഫറാ ഖാന്, റിതേഷ് ദേശ്മുഖ് എന്നിവരും പങ്കെടുത്തു.
വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസയുമായ സിനിമ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. അര്‍ബാസ് ഖാന്റെ രണ്ടാം വിവാഹമാണിത്. നടിയും നര്‍ത്തികയുമായ മല്ലൈക അറോറയാണ് ആദ്യ ഭാര്യ. 1998 ല്‍ വിവാഹിതരായ ഇവര്‍ നീണ്ട 19 വര്‍ഷത്തിന് ശേഷം 2017 ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്ഹാന് എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ശുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന് പങ്കുവെച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.