Allegation | മദ്യപിച്ച് ഡ്രൈവറുമായ തര്‍ക്കം; മുംബൈയിലെ ബസ് അപകടത്തിൽ 9 പേർക്ക് പരിക്ക്
ബ്രിഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) ബസാണ് അപകടത്തിൽപ്പെട്ടത്.
മുംബൈ: (KVARTHA) ലാല്‍ബാഗ് മേഖലയിൽ ബസ് ഡ്രൈവറും മദ്യപിച്ച് ബസില്‍ കയറിയ യാത്രക്കാരനും തമ്മിലുണ്ടായ തർക്കത്തിൽ സ്റ്റിയറിങ് വീലില്‍ പിടിമുറുക്കിയ സംഭവത്തില്‍ ഒമ്പത് കാൽനടയാത്രക്കാർക്ക് പരുക്ക് പറ്റി. ബ്രിഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്-BEST) ബസാണ് അപകടത്തില്‍പ്പെട്ടത്.
ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയറിൽനിന്ന് സിയോണിലെ റാണി ലക്ഷ്മിഭായ് ചൗക്കിലേക്ക് പോവുകയായിരുന്ന റൂട്ട് 66-ലെ ബസിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, മദ്യപിച്ചെത്തിയ യാത്രക്കാരൻ ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് ബസ് ലാല്‍ബാഗിന് സമീപമുള്ള ഗണേഷ് ടാക്കീസിന് സമീപമെത്തിയപ്പോള്‍ ഇയാള്‍ ബസിന്റെ സ്റ്റിയറിങ് വീലില്‍ പിടിമുറുക്കിയതയി ആരോപിക്കുന്നു.
ഇതേത്തുടർന്ന് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നുവവെന്ന് കാലാചൗക്കി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
#MumbaiBusAccident #DrunkDriving #IndiaNews #Accident #Police #Investigation