Arijit Singh | സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ കലാകാരനായി ബോളിവുഡ് ഗായകന്‍ അര്‍ജിത് സിംഗ്; നേട്ടം ടെയ്ലര്‍ സ്വിഫ്റ്റിനെയും ബില്ലി എലിഷിനെയും മറികടന്ന്
Aug 17, 2023, 18:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) 'തും ഹി ഹോ അബ് തും ഹി ഹോ' ഈ വരികള്‍ അറിയാത്ത പുതിയ തലമുറ കുറവായിരിക്കും. പുറത്തിറങ്ങിയത് മുതല്‍ എല്ലാവരുടെ മനസിലും നിറഞ്ഞു നില്‍ക്കുന്ന ഗാനമാണിത്. മലയാളികളുടെ ഹൃദയം പോലും കീഴടക്കിയ അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയായ അര്‍ജിത് സിംഗിന്റെ പാട്ടാണിത്. അന്ന് മുതല്‍ അര്‍ജിത് സിംഗിന്റെ എല്ലാ പാട്ടുകളും പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്.
ഇപ്പോള്‍ അര്‍ജിത് സിംഗിനെ തേടി പുതിയ ഒരു സന്തോഷം എത്തിയിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ കലാകാരനായി മാറിയിരിക്കുകയാണ് അര്‍ജിത് സിംഗ്. ഇപ്പോള്‍ ആഗോള തലത്തില്‍ ട്രെന്‍ഡിംഗ് ആയ ടെയ്ലര്‍ സ്വിഫ്റ്റിനെയും ബില്ലി എലിഷിനെയും മറികടന്നാണ് അര്‍ജിത് ഈ നേട്ടം കൈ വരിച്ചത്.
അര്‍ജിതിന്റെ ഗാനങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ഏതൊരാള്‍ക്കും ഇത് വളരെയേറെ സന്തോഷം നല്‍കുന്ന കാര്യമാണ്. വല്ലാത്തൊരു മാസ്മരികതയാണ് അര്‍ജിതിന്റെ ശബ്ദത്തിനുള്ളത്. ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു കൊണ്ട് മാത്രമേ ആ ശബ്ദം ആസ്വദിക്കാന്‍ കഴിയൂ. പെട്ടെന്നൊരിക്കല്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിയതല്ല അര്‍ജിത്. ഒരുപാട് ത്യാഗങ്ങളും തിരസ്‌കാരങ്ങളും മറി കടന്നാണ് അര്‍ജിത് ഈ നേട്ടങ്ങളിലേക്കെത്തിയത്. ഓരോ തിരിച്ചടിയും തന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ട് പടിയാക്കി മാറ്റി അര്‍ജിത്.
എന്നാല്‍ ഈ നേട്ടം അര്‍ജിതിന്റേത് മാത്രമല്ല. അദ്ദേഹത്തിനെ നെഞ്ചിലേറ്റുന്ന ആരാധകരുടേത് കൂടിയാണ്. അര്‍ജിതിയന്‍സ് എന്നറിയപ്പെടുന്ന ആരാധകര്‍ അദ്ദേഹത്തിന്റെ നട്ടെല്ലാണ്. ടെയ്ലര്‍ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങിയ പോപ്പ് വമ്പന്മാരെ മറികടന്ന് കയറുന്നത് അര്‍ജിതിന്റെ വെറുമൊരു വിജയമല്ല, അദ്ദേഹത്തിന്റെ പാട്ടുകള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഹൃദയത്തിലേറ്റിയിട്ടുണ്ടെന്നതിന്റെ തെളിവാണ്. അഭിമുഖങ്ങളില്‍, തന്റെ ടീം സൃഷ്ടിച്ച മാന്ത്രികതയും ആരാധകരുടെ അചഞ്ചലമായ പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വിനയപൂര്‍വം അര്‍ജിത് എപ്പോഴും പറയാറുണ്ട്.
Keywords: Arjit Singh, Spotify, Fans, Followers, Singer, Overtake, Bollywood, Bollywood Singer, Spotify, Arijit Singh overtakes Taylor Swift, Eminem to become 3rd most followed artist on Spotify. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.