Arikkomban | ആശങ്ക വിട്ടൊഴിയാതെ മേഘമല നിവാസികൾ; റേഷൻ കട കണ്ടെത്തിയതിനാൽ അരിക്കൊമ്പൻ ഇനിയുമെത്തുമോയെന്നും ഭയം; ചിന്നക്കാരുകാർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ ഉറക്കമില്ലായത് മേഘമല നിവാസികൾക്ക്

 


/ അജോ കുറ്റിക്കൻ

തേനി (തമിഴ്നാട്): (www.kvartha.com) ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയത് അവിടുത്തുകാർക്ക് ആശ്വാസമാകുമ്പോൾ ഉറക്കമില്ലാതായിരിക്കുകയാണ് മേഘമല നിവാസികൾ. കാരണം മറ്റൊന്നുമല്ല റേഷൻ കട കണ്ടെത്തിയതിനാൽ ഇരുളിന്റെ മറ പിടിച്ച് വരും ദിവസങ്ങളിലും അരിക്കൊമ്പൻ എത്തുമോയെന്ന ആശങ്കയിലാണ് അവർ.

Arikkomban | ആശങ്ക വിട്ടൊഴിയാതെ മേഘമല നിവാസികൾ; റേഷൻ കട കണ്ടെത്തിയതിനാൽ അരിക്കൊമ്പൻ ഇനിയുമെത്തുമോയെന്നും ഭയം; ചിന്നക്കാരുകാർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ ഉറക്കമില്ലായത് മേഘമല നിവാസികൾക്ക്

ഒരാഴ്ചയിലധികമായി മേഘമലിയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസം മേഖമല ടീ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന മൂന്ന് ലയങ്ങൾ തകർത്ത് അരി ഭക്ഷിച്ചതായി പറയുന്നു. ഇതിന് ശേഷം അരമണിക്കൂറിലധികം ഇവിടെ നിലയുറപ്പിച്ചതിന് ശേഷമാണ് മടങ്ങിയത്.

Arikkomban | ആശങ്ക വിട്ടൊഴിയാതെ മേഘമല നിവാസികൾ; റേഷൻ കട കണ്ടെത്തിയതിനാൽ അരിക്കൊമ്പൻ ഇനിയുമെത്തുമോയെന്നും ഭയം; ചിന്നക്കാരുകാർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ ഉറക്കമില്ലായത് മേഘമല നിവാസികൾക്ക്

കഴുത്തിൽ റേഡിയോ കോളറുള്ളതിനാലാണ് വന്നത് അരിക്കൊമ്പനാണെന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആറിന് മേഘമല വനപാതയിൽ ബസിന് നേരെ പാഞ്ഞു വന്ന് ആക്രമിക്കാനും കൊമ്പൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് മേഘമലയിലും പരിസര പ്രശങ്ങളിലുമുള്ള ഗ്രാമങ്ങളിലുമുള്ളവർ രാത്രികാലങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.

അരിക്കൊമ്പൻ റേഷൻ കട തകർക്കാൻ ശ്രമിച്ചതു സംബന്ധിച്ച് സർകാരിന് റിപോർട് സമർപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ വിഹരിക്കുന്നതിനാൽ ചിന്നമന്നൂർ-മേഘമല ഹൈവേയിൽ ഇരുചക്രവാഹനങ്ങൾക്ക് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു വാഹനങ്ങൾക്ക് തടസമില്ല.

അതേ സമയം പൊതുജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാൻ അരിക്കൊമ്പനെ നിരീക്ഷിക്കാൻ മാത്രമാണ് ഇപ്പോൾ സർകാർ നിർദേശമെന്ന് ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് പറഞ്ഞു. ആനയുടെ സഞ്ചാരം തമിഴ്നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാൻ നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Keywords: News, National, Tamil Nadu, Arikkomban, Ration Shop,   Arikkomban: Residents of Meghamala in worry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia