സൈനിക ഹെലികോപ്റ്റെര്‍ അപകടം; മൂടല്‍ മഞ്ഞ് കാരണമായേക്കാമെന്ന് ദക്ഷിണ നാവികസേന മുന്‍ കമാന്‍ഡര്‍
Dec 8, 2021, 16:55 IST
ചെന്നൈ: (www.kvartha.com 08.12.2021) സംയുക്ത സേന മേധാവി ബിപിന്‍ റാവതടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റെര്‍ തകര്‍ന്നുവീണ സംഭവത്തിന് കാരണം മൂടല്‍മഞ്ഞായേക്കാമെന്ന് ദക്ഷിണ നാവികസേന മുന്‍ കമാന്‍ഡര്‍ അനില്‍ ജോസഫ്. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റെറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്.
വിഐപി യാത്രയ്ക്ക് മികച്ച പൈലറ്റുമാരാണ് ഉണ്ടാവുക. ഹെലികോപ്റ്റെര്‍ പരിശോധിച്ച ശേഷമാണ് യാത്ര തുടങ്ങുകയെന്നും അനില്‍ ജോസഫ് പറഞ്ഞു. മഞ്ഞു വന്നാല്‍ അപകട സാധ്യത വര്‍ധിക്കുമെന്നും അത്തരം സാഹചര്യത്തില്‍ തുറന്ന സ്ഥലത്തേക്ക് ഇറങ്ങാനോ മറ്റിടത്തേക്ക് പോകാനോയാണ് പൈലറ്റുമാര്‍ തുനിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍പെട്ട ഐഎഎഫ് Mi-17V5 ഹെലികോപ്റ്റെര്‍ ആധുനിക തരത്തില്പെടുന്നതാണ്.
കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനും ചരക്കുനീക്കത്തിനുമൊക്കെ ഉപയോഗിക്കുന്ന മികച്ച ഹെലികോപ്റ്റെറാണിതെന്നും അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദ അന്വേഷണത്തിലൂടെ മാത്രമാണ് സ്ഥിരീകരിക്കാനാകുക അനില്‍ ജോസഫ് പറഞ്ഞു. അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതിന്റെ ഭാര്യ മധുലിക റാവത് അടക്കം 11 പേര് മരിച്ചതായാണ് റിപോര്‍ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ബിപിന്‍ റാവത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലഗിരിയിലെ കട്ടേരി വനമേഖലയില്‍ തകര്‍ന്നുവീണത്.
ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപോര്‍ടുകളില്‍ പറയുന്നു. ബിപിന്‍ റാവതും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു. ഔദ്യോഗിക പരിപാടിക്ക് ശേഷം കൂനൂരില്‍ മദ്രാസ് രെജിമെന്റ് സെന്ററിലേക്ക് വിശ്രമത്തിനായി പോകുകയായിരുന്നു.
ബിപിന്‍ റാവതിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലികോപ്റ്റെറിലുണ്ടായിരുന്നത്.
Keywords: Chennai, News, National, Helicopter, Accident, Death, Injured, Hospital, Fog, Army Helicopter Crash: Mishap happened due to foggy conditions
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.