Jawan Died | ജമ്മു കശ്മീരില്‍ ഹിമപാതം; മഞ്ഞിടിച്ചില്‍ ഒരു സൈനികന് വീരമൃത്യു, 3 ജവാന്മാരെ കാണാതായി
Oct 10, 2023, 08:34 IST
ന്യൂഡെല്‍ഹി : (KVARTHA) ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചില്‍. ലഡാക്കിലെ മൗണ്ട് കുനിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ ആര്‍മി പര്‍വതാരോഹക സംഘത്തിലെ ഒരു സൈനികന് വീരമൃത്യു വരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെ ഞായറാഴ്ചയാണ് അപകടം. ഹൈ ഓള്‍ടിഡ്യൂട് വാര്‍ഫെയര്‍ സ്‌കൂള്‍, കരസേനയുടെ ആര്‍മി അഡ്വന്‍ജര്‍ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് മൗണ്ട് കുനിലിന് സമീപം (ലഡാക്ക്) പരിശീലനത്തിനുണ്ടായിരുന്നത്.
നിര്‍ഭാഗ്യവശാല്‍, അവരുടെ പരിശീലനത്തിനിടെ മഞ്ഞിടിച്ചിലുണ്ടാവുകയായിരുന്നു. ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
Keywords: News, National, National-News, Accident-News, Army, High Altitude Warfare School (HAWS), Jawan, Jammu, Kashmir, Died, 3 Missing, Avalanche, Mount Kun, Ladakh News, Leh News, Soldier, Army Jawan Died, 3 Missing After Avalanche Hits Mount Kun In Ladakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.