കശ്മീരില്‍ സൈനീകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; ആറ് പോലീസുകാര്‍ക്ക് പരിക്ക്

 


കശ്മീരില്‍ സൈനീകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; ആറ് പോലീസുകാര്‍ക്ക് പരിക്ക്
ശ്രീനഗര്‍: കശ്മീരിലെ കാത്തുവയില്‍ സൈനീകര്‍ റെയില്‍ വേ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. റെജിമെന്റിലെ കേണലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. 225 ഫീല്‍ഡ് റെജിമെന്റിലെ 35ഓളം വരുന്ന സൈനീകരാണ്‌ തിങ്കളാഴ്ച രാത്രി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.

അവധിക്ക് നാട്ടിലേയ്ക്ക് മടങ്ങിയ സൈനീകനും റെയില്‍ വേയിലെ പോലീസുകാരനും തമ്മിലുണ്ടായ വാക്കേറ്റമാണ്‌ ആക്രമണത്തിനുപിന്നില്‍. സ്റ്റേഷനില്‍ നിന്നും ക്യാമ്പിലെത്തിയ സൈനീകന്‍ സുഹൃത്തുക്കളോട് വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ ഒരു സംഘം സൈനീകര്‍ ആയുധങ്ങളുമായി പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

സൈനീകര്‍ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സൈനീക ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

SUMMERY: Srinagar: Army jawans in uniform and with weapons led by a Colonel attacked a railway police station in Kashmir and injured six policemen on Monday night, sources have told NDTV.

Keywords: National, Jammu Kashmir, Srinagar, Army jawans, Attacked, Police station, Injured, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia