Injured | രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചു; സൈനികന് പരുക്കേറ്റു

 


ശ്രീനഗര്‍: (KVARTHA) കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരുക്കേറ്റു. റൈഫിള്‍മാന്‍ ഗുരുചരണ്‍ സിംഗിനാണ് പട്രോളിംഗിനിടെ പരുക്കേറ്റത്. ജമ്മു കശ്മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. അബദ്ധത്തില്‍ ലാന്‍ഡ് മൈനില്‍ ചവിട്ടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

നൗഷേര സെക്ടറിലെ ഫോര്‍വേഡ് കാല്‍സിയന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സിംഗിനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Injured | രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചു; സൈനികന് പരുക്കേറ്റു

നുഴഞ്ഞുകയറ്റ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി സൈന്യം പലയിടങ്ങളിലായി കുഴിബോംബുകള്‍ സ്ഥാപിക്കാറുണ്ട്. സായുധരായ തീവ്രവാദികളെ തടയുകയാണ് ലക്ഷ്യം. എന്നാല്‍ ചിലപ്പോള്‍ മഴ കാരണം കുഴിബോംബുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും അബദ്ധവശാല്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Keywords: News, National, Army Personnel, Injured, Landmine, Explosion, Jammu and Kashmir, Rajouri, Army personnel injured in landmine explosion in J&K's Rajouri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia