CI Swarnalatha | 'പണവിനിമയ തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന സംഭവത്തില്‍ അറസ്റ്റിലായ സി ഐ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധം; ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സജീവം; പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ സിനിമയിലും അഭിനയിച്ചു, നൃത്തരംഗം വൈറല്‍'
Jul 9, 2023, 13:04 IST
വിശാഖപട്ടണം: (www.kvartha.com) പണവിനിമയ തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന സംഭവത്തില്‍ അറസ്റ്റിലായ ആന്ധ്രയിലെ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധമെന്ന് കണ്ടെത്തല്‍. സിനിമാമോഹമുള്ള സ്വര്‍ണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സജീവമായ സ്വര്‍ണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പൊലീസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി സ്വര്‍ണലത അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണലതയ്‌ക്കെതിരെ കേസെടുക്കാതിരിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെട്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ടിഡിപി നേതാവിനെതിരെ സ്വര്‍ണലത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്, പൊലീസ് രാഷ്ട്രീയം പറയുന്നു എന്ന രീതിയിലുള്ള വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്‍ണലതയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹോംഗാര്‍ഡ് എസ് എസ് ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയ സ്വര്‍ണലത കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ടി നേതാക്കളുടെ ശുപാര്‍ശയോടെ വിശാഖപട്ടണത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ച് അങ്ങോട്ടേക്ക് തിരിച്ചു.
തുടക്കത്തില്‍ കുറച്ചുകാലം സിറ്റിങ് ട്രെയിനിങ് സെന്ററില്‍ ജോലിചെയ്തു. തുടര്‍ന്ന് ഹോംഗാര്‍ഡ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം മുതല്‍ തന്നെ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. അടുത്തിടെ ഒരു ഗാനത്തിന് സ്വര്‍ണലത ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ഇതോടൊപ്പം സമൂഹമാധ്യമത്തില്‍ റീലുകളും ചെയ്തു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ മികച്ചവേഷം സ്വര്‍ണലതയ്ക്കുണ്ടാകുമെന്ന് ഒരു ഉന്നത രാഷ്ട്രീയ നേതാവ് അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അവര്‍ നൃത്തം പരിശീലിച്ചിരുന്നു. നൃത്ത പരിശീലനത്തിന്റെ നിരവധി വീഡിയോകളും പുറത്തുവന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സജീവമായ സ്വര്‍ണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പൊലീസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി സ്വര്‍ണലത അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണലതയ്‌ക്കെതിരെ കേസെടുക്കാതിരിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെട്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ടിഡിപി നേതാവിനെതിരെ സ്വര്‍ണലത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്, പൊലീസ് രാഷ്ട്രീയം പറയുന്നു എന്ന രീതിയിലുള്ള വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്‍ണലതയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹോംഗാര്‍ഡ് എസ് എസ് ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയ സ്വര്‍ണലത കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ടി നേതാക്കളുടെ ശുപാര്‍ശയോടെ വിശാഖപട്ടണത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ച് അങ്ങോട്ടേക്ക് തിരിച്ചു.
തുടക്കത്തില്‍ കുറച്ചുകാലം സിറ്റിങ് ട്രെയിനിങ് സെന്ററില്‍ ജോലിചെയ്തു. തുടര്‍ന്ന് ഹോംഗാര്‍ഡ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം മുതല്‍ തന്നെ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. അടുത്തിടെ ഒരു ഗാനത്തിന് സ്വര്‍ണലത ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
Keywords: Arrested CI Swarnalatha's Cinematic Passion: Dance Videos Go Viral, Andra Pradesh, News, Politics, CI Swarnalatha, Arrest, Cheating Case, Allegation, Press Meet, Appointment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.