ഫേസ്ബുക്ക് വീഡിയോ: കശ്മീരിൽ മൂന്ന് യുവാക്കൾ ജയിലിൽ

 


ഫേസ്ബുക്ക് വീഡിയോ: കശ്മീരിൽ മൂന്ന് യുവാക്കൾ ജയിലിൽ
കിഷ്ത്വാർ: ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഫേസ്ബുക്ക് അറസ്റ്റിനെത്തുടർന്ന് മൂന്ന് യുവാക്കൾ 40 ദിവസമായി ജയിലിൽ കഴിയുന്നതായി റിപോർട്ട്. മതവികാരം വൃണപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ ടാഗ് ചെയ്തതിനാണ് രണ്ട് യുവാക്കൾക്കു അറസ്റ്റ് നേരിടേണ്ടിവന്നത്. മറ്റെയാൾ വീഡിയോയ്ക്ക് കമന്റിട്ടതാണ് അറസ്റ്റിന് കാരണമായത്. കിഷോരി ശർമ്മ, ബൻസി ലാൽ, മോട്ടിലാൽ ശർമ്മ എന്നിവരാണ് ഒക്ടോബർ 29ന് അറസ്റ്റിലായത്. വിവരസാങ്കേതിക വിദ്യ മതവികാരം വളർത്താൻ ഉപയോഗിച്ചുവെന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. ഐടി ആക്ടിലെ വിവാദ വകുപ്പ് 66(എ) പ്രകാരമായിരുന്നു അറസ്റ്റ്.

കിഷോരി ശർമ്മയും ബൻസി ലാലും സർക്കാർ സ്കൂളിലെ അദ്ധ്യാപകരാണ്. ഇവരെ കേസിൽ നിരപരാധികളായി വിട്ടയക്കുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.

കേസിനാസ്പദമായ വീഡിയോ പാക്കിസ്ഥാനിൽ നിന്നും അപ്ലോഡ് ചെയ്തതായാണ് പ്രാഥമീക വിവരം. ഇതേക്കുറിച്ച് പോലീസ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരങ്ങക്ക് ലഭിച്ചിട്ടില്ല. തുടർന്ന് യുഎസിലെ ഫേസ്ബുക്ക് ഹെഡ്ക്വാർട്ടേഴ്സുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.ഡിസംബർ 12നാണ് കോടതി കേസിൽ വാദം കേൾക്കുക.

SUMMERY: Kishtwar: In Jammu and Kashmir's Kishtwar district, three men have spent over 40 days in jail. Their crime - they were tagged in an allegedly blasphemous video on Facebook and one of them had commented on it.

Keywords: National, Kashmir, Facebook, Arrest, Kishtwar, Youths, Teachers, Blasphemous video, Tagged, Comment,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia