പാര്‍ട്ടിയിലെ ഒരു വിഭാഗം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നു: കേജരിവാള്‍

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പാര്‍ട്ടിക്ക് രണ്ട് അഭിപ്രായമാണുള്ളതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. പാര്ട്ടിയിലെ ഒരു വിഭാഗം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും കേജരിവാള്‍ പറഞ്ഞു. ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കേജരിവാള്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നു: കേജരിവാള്‍ ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതുസംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. സഖ്യത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് അവരുടെ ആവശ്യം കേജരിവാള്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തില്‍ പാര്‍ട്ടി പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത് ശരിയാണോ എന്ന ചോദ്യത്തിന് കേജരിവാളിന്റെ മറുപടി ഇങ്ങനെയായിരുന്നു. എല്ലാ തീരുമാനങ്ങള്‍ക്കും പാര്‍ട്ടി ജനങ്ങളുടെ അഭിപ്രായം തേടേണ്ടതില്ല. എന്നാല്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം ആരായുന്നതാണ് അഭികാമ്യം.

SUMMARY: New Delhi: While saying that he personally was not in favour of any kind of arrangement with the Congress or the BJP, Aam Aadmi Party convener, Arvind Kejriwal accepted on Wednesday that a section of his party wanted to form the government in Delhi.

Keywords: Delhi polls 2013, Arvind Kejriwal, Aam Aadmi Party, Congress, AAP, Anna Hazare, Kisan Bapat Baburao Hazare
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia