എ.എ.പി എം.എല്‍.എമാര്‍ക്ക് ബിജെപി 20 കോടി വാഗ്ദാനം ചെയ്തു: കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 16.07.2014) ഡല്‍ഹിയില്‍ ഭരണത്തിലെത്താനായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍. എ.എ.പി എം.എല്‍.എമാര്‍ക്ക് ബിജെപി 20 കോടി വാഗ്ദാനം ചെയ്തതായും കേജരിവാള്‍ ആരോപിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഓഡിയോ ക്ലിപ്പിലാണ് കേജരിവാള്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ബിജെപി അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുകയാണ്. ഇത്തരം മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാലാണ് സര്‍ക്കാരുകള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിയാത്തതെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.

ഇതിനിടെ ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ ചൊവ്വാഴ്ച പാര്‍ട്ടി എം.പിമാരുടെ യോഗം വിളിച്ചുകൂട്ടി.

എ.എ.പി എം.എല്‍.എമാര്‍ക്ക് ബിജെപി 20 കോടി വാഗ്ദാനം ചെയ്തു: കേജരിവാള്‍


SUMMARY: New Delhi: In a recent audio clip uploaded on social-networking sites by Aam Aadmi Party, the party's convenor Arvind Kejriwal has accused the BJP of indulging in horse-trading to lure AAP MLAs in its favour in Delhi Assembly.

Keywords: Arvind Kejriwal, BJP, AAP, Delhi Assembly, Congress, Satish Upadhyay, Aam Aadmi Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia